ന്യൂഡൽഹി: ബീഹാറിലെ 'വോട്ടർ അധികാർ യാത്രയ്‌ക്കിടെ' ബൈക്ക് നഷ്‌ടമായ ഭർഭംഗ സ്വദേശിയായ ശുഭം സൗരവിന്,യാത്ര നയിച്ച ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി വക പുത്തൻ ബൈക്ക് സമ്മാനം. രാഹുലിന് അകമ്പടി സേവിച്ച സുരക്ഷാ ഉദ്യോഗസ്ഥർക്കായാണ് ബൈക്ക് വിട്ടുകൊടുത്തിരുന്നത്. എന്നാൽ ബൈക്ക് നഷ്‌ടമായെന്ന വിവരമാണ് പിന്നീട് ലഭിച്ചതെന്ന് ശുഭം സൗരവ് വ്യക്തമാക്കി. വിവരമറിഞ്ഞ് രാഹുൽ ഇടപെട്ടു. പാട്നയിൽ യാത്രയുടെ സമാപനത്തിനെത്തിയപ്പോൾ അവിടെ വച്ചു പുതിയ ബൈക്കിന്റെ താക്കോൽ രാഹുൽ കൈമാറി. രാഹുലിന്റെ പ്രവൃത്തി തന്നെ അത്ഭുതപ്പെടുത്തിയെന്ന് ശുഭം പറഞ്ഞു. വലിയ സന്തോഷം. നഷ്‌ടപ്പെട്ട അതേ മോഡൽ തന്നെ ലഭിച്ചെന്നും ചൂണ്ടിക്കാട്ടി. ദർഭംഗയിൽ ഹോട്ടൽ നടത്തുകയാണ് ശുഭം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |