
കുട്ടനാട്: വെളിയനാട് പഞ്ചായത്ത് 6ാം വാർഡ് കുന്നങ്കരിയിൽ വീശിയടിച്ച ശക്തമായ കാറ്റിലും മഴയിലും വീടുകൾ തകർന്ന് വ്യാപക നാശം. മോഴച്ചേരി കെ.പി.സുകുമാരൻ, മോഴച്ചേരി ബിനീഷ്, വാലുപറമ്പിൽ വാസുദേവൻ എന്നയാൾ വാടകയ്ക്ക് താമസിക്കുന്ന വീടുമാണ് തകർന്നത്. കൂടാതെ മറ്റൊരു വീടിന്റെ മതിലും തകർന്നു. ഇന്നലെ വൈകിട്ടായിരുന്നു കാറ്റ് വീശിയത്. സുകുമാരന്റെ വീടിന് മുകളിലേക്ക് മരം കടപുഴകി വീണ് മേൽക്കൂര തകർന്നതിന് പുറമെ ഭിത്തിക്ക് വിള്ളലുണ്ടാകുകയും, ഷീറ്റ് അടക്കം പറന്നുപോകുകയും ചെയ്തു. കൂടാതെ വീടിനോട് ചേർന്നുള്ള കുടുംബക്ഷേത്രത്തിലെ വിഗ്രഹം മറിഞ്ഞുവീണു കേടുപാട് സംഭവവിക്കുകയും വൈദ്യുത ബന്ധം തകരാറിലാവുകയും ചെയ്തു. വാസുദേവന്റെ വീടിന്റെയും മേൽക്കൂരയുടെ ഷീറ്റ് പറന്നുപോകുകയും പുകയില്ലാത്ത അടുപ്പിന്റെ പൈപ്പു തകരുകയും ഭിത്തി പൊട്ടുകയും ചെയ്തു. ബിനീഷിന്റെ വീടിന്റെ മുകളിലേക്ക് മരം വീഴുകയായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |