കൊല്ലം: കെ.എസ്.ആർ.ടി.സി ബസിൽ യാത്ര ചെയ്യവേ, 1.5 കിലോ കഞ്ചാവുമായി ആര്യങ്കാവിൽ വെച്ച് പിടിയിലായ കാവനാട് മീനത്ത്ചേരി കുഞ്ഞുമോളെ (ജയകുമാരി-58) കൊല്ലം പ്രിൻസിപ്പൽ സെഷൻസ് ജഡ്ജ് എൻ.വി. രാജു വെറുതെ വിട്ടു. 2017 ആഗസ്റ്റ് എട്ടിന് തെങ്കാശി- കൊല്ലം കെ.എസ്.ആർ.ടി.സി ബസിൽ യാത്ര ചെയ്യവേ കോട്ടവാസൽ ഫോറസ്റ്റ് ചെക്ക്പോസ്റ്റിൽപത്തനാപുരം റേഞ്ച് എക്സൈസ് സംഘം വാഹനം തടഞ്ഞ് പരിശോധിച്ചപ്പോൾ കഞ്ചാവ് കണ്ടെത്തിയെന്നാണ് കേസ്. എന്നാൽ നിയമപരമായ വ്യവസ്ഥകൾ ഒന്നും പാലിക്കാതെയുള്ള പ്രോസിക്യൂഷൻ ചാർജ് നിലനിൽക്കില്ല എന്ന പ്രതിഭാഗം വാദം അംഗീകരിച്ചാണ് കോടതി പ്രതിയെ കുറ്റവിമുക്തയാക്കിയത്. അഭിഭാഷകരായ ചവറ ജി.പ്രവീൺകുമാർ, കല്ലുംതാഴം ഉണ്ണിക്കൃഷ്ണൻ, ബി. ആർച്ച,സൽരാജ് എന്നിവർ പ്രതിക്കു വേണ്ടി ഹാജരായി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |