SignIn
Kerala Kaumudi Online
Monday, 23 February 2026 4.58 PM IST

ഇതരസംസ്ഥാന തൊഴിലാളികളുടെ മടക്കയാത്രയ്ക്കായി ആലപ്പുഴ, എറണാകുളം ഡി.സി.സികൾ നൽകിയ പണം സ്വീകരിച്ചില്ല. നടപടി രാഷ്ട്രീയ പ്രേരിതമെന്ന് കോൺഗ്രസ്

Increase Font Size Decrease Font Size Print Page
pic

തിരുവനന്തപുരം: ഇതരസംസ്ഥാന തൊഴിലാളികളുടെ മടക്കത്തിന് ആലപ്പുഴയ്ക്കു പിന്നാലെ എറണാകുളം ഡി.സി.സി നൽകിയ പത്തുലക്ഷം രൂപയുടെ ചെക്കും കലക്ടർ നിരസിച്ചു.പണം വാങ്ങണമെങ്കിൽ സർക്കാർ അനുമതി വേണമെന്നാണ് കളക്ടറുടെ നിലപാട്. ആലപ്പുഴയിൽ ഡി.സി.സി നൽകിയ പത്തുലക്ഷം രൂപ ജില്ലാകലക്ടർ നിരസിച്ചതിൽ പ്രതിഷേധിച്ച് ഡി.സി.സി പ്രസിഡന്റ് എം.ലിജുവും ഷാനിമോൾ ഉസ്മാനും കലക്ട്രേറ്റിന് മുന്നിൽ കുത്തിയിരുന്നു.
നേരിട്ട് നൽകാൻ സാധിക്കില്ലെങ്കിൽ നാട്ടിലേക്ക് പോകുന്ന തൊഴിലാളികളുടെ അക്കൗണ്ട് വിവരങ്ങൾ നൽകിയാൽ അതിൽ പണം നിക്ഷേപിക്കാമെന്നുള്ള നിർദേശവും കോൺഗ്രസ് മുന്നോട്ടുവച്ചിട്ടുണ്ട്. പണം സ്വീകരിക്കാത്ത നടപടി രാഷ്ട്രീയ പ്രേരിതമാണെന്ന ആരോപണവും കോൺഗ്രസ് ഉന്നയിക്കുന്നുണ്ട്.

TAGS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.