പത്തനംതിട്ട : തൃശൂർ എം.എസ്.എം.ഇ ഡെവലപ്മെന്റ് ഫെസിലിറ്റേഷൻ സെന്ററിന്റെ ആഭിമുഖ്യത്തിൽ പി.എം വിശ്വകർമ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു. ജില്ലാ കളക്ടർ എ.ഷിബു ഉദ്ഘാടനം നിർവഹിച്ചു. എം.എസ്.എം.ഇ ഡി.എഫ്.ഒ ജോയിന്റ് ഡയറക്ടർ ജി.എസ്.പ്രകാശ് പദ്ധതി വിശദീകരണം നടത്തി. ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ പി.എൻ.അനിൽ കുമാർ മുഖ്യ പ്രഭാഷണം നടത്തി.
എൽ.എസ്.ജി.ഡി ജില്ലാ എംപവർമെന്റ് ഓഫീസർ വിനീത സോമൻ അപേക്ഷയുടെ ഒന്നാംഘട്ടം പരിശോധനയും തദ്ദേശ സ്വയം ഭരണ വകുപ്പിന്റെ പങ്കിനെകുറിച്ചും വിശദീകരിച്ചു. അനിൽ കുമാർ, ഗോകുൽ പ്രസാദ് പി.എം എന്നിവരും സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |