ആലപ്പുഴ: കേരള സർവകലാശാല യൂണിയൻ നാടകോത്സവം 23, 24 തീയതികളിൽ ആലപ്പുഴ എസ്.ഡി കോളേജിൽ നടക്കും. സംഘാടകസമിതി രൂപീകരണ യോഗംനഗരസഭ ചെയർപേഴ്സൺ കെ.കെ.ജയമ്മ ഉദ്ഘാടനം ചെയ്തു. യൂണിവേഴ്സിറ്റി യൂണിയൻ ചെയർമാൻ വിജയ് വിമൽ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി പി.ആർ.മീനാക്ഷി, ജോയിന്റ് സെക്രട്ടറി അനാമിക, സെനറ്റംഗം എസ്.വിഷ്ണു തുടങ്ങിയവർ സംസാരിച്ചു.
എച്ച്.സലാം എം.എൽ.എയെ (ചെയർമാൻ), കെ.കെ. ജയമ്മ (ആക്ടിംഗ് ചെയർപേഴ്സൺ), എം.ശിവപ്രസാദ് (കൺവീനർ) എന്നിവരെ തിരഞ്ഞെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |