പത്തനംതിട്ട: കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ എം.പി, പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ എന്നിവർ നയിച്ച സമരാഗ്നി പത്തനംതിട്ടയിൽ ചരിത്രവിജയം ആകുന്നതിന് ശക്തമായ നേതൃത്വം നൽകിയ ഡി.സി.സി പ്രസിഡന്റ് പ്രൊഫ.സതീഷ് കൊച്ചുപറമ്പിലിനെ ജില്ലയിലെ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റുമാരുടെ യോഗത്തിൽ ആദരിച്ചു. സംസ്ഥാനത്ത് നടന്ന ഏറ്റവും വലിയ സ്വീകരണ പരിപാടിയായിരുന്നു പത്തനംതിട്ടയിൽ നടന്ന സമരാഗ്നി ജനകീയ പ്രക്ഷോഭയാത്ര എന്ന് യോഗം വിലയിരുത്തി. ഇതിന് മുന്നൊരുക്കങ്ങളും നേതൃത്വവും നൽകുന്നതിൽ ഡി.സി.സി പ്രസിഡന്റ് വഹിച്ച പങ്ക് എടുത്തുപറയേണ്ടതാണെന്ന് യോഗം അഭിപ്രായപ്പെട്ടു. ഡി.സി.സി ജനറൽ സെക്രട്ടറിമാരായ സാമുവൽ കിഴക്കുപുറം, സജി കൊട്ടയ്ക്കാട്, ബ്ലോക്ക് പ്രസിഡന്റുമാരായ ഈപ്പൻ കുര്യൻ, ദീനാമ്മ റോയി, ജെറി മാത്യു സാം, ആർ.ദേവകുമാർ, എസ്.ബിനു, സക്കറിയ വർഗീസ്, പ്രൊഫ.പി.കെ.മോഹൻരാജ്, സിബി താഴത്തില്ലത്ത്, കെ.ശിവപ്രസാദ്, മുൻ ബ്ലോക്ക് പ്രസിഡന്റ് അബ്ദുൾകലാം ആസാദ് എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |