SignIn
Kerala Kaumudi Online
Tuesday, 21 May 2024 5.39 PM IST

മാവേലിക്കരയെ ഇളക്കി മറിച്ച് കൊടിക്കുന്നിലിന്റെ റോഡ് ഷോ

മാവേലിക്കര: ഒന്നാം ഘട്ട പ്രചരണം അവസാനലാപ്പിനോടടുക്കുമ്പോൾ മാവേലിക്കര നിയമസഭാ നിയോജക മണ്ഡലത്തെ ഇളക്കി മറിച്ച് യു.ഡി.എഫ് സ്ഥാനാർത്ഥി കൊടിക്കുന്നിൽ സുരേഷിന്റെ റോഡ് ഷോ. പത്തനംതിട്ട , ആലപ്പുഴ ജില്ലകളുടെ അതിർത്തിയായ ആദിക്കാട്ടുകുളങ്ങരയിൽ നിന്ന് വെള്ളിയാഴ്ച വൈകുന്നേരം മൂന്നുമണിയോടെയായിരുന്നു റോഡ് ഷോയുടെ തുടക്കം. മാവേലിക്കര നിയമസഭ മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നൂറ് കണക്കിന് കോൺഗ്രസ്, യു.ഡി.എഫ് പ്രവർത്തകർ റോഡ് ഷോയിൽ സംബന്ധിച്ചു. ആദിക്കാട്ടുകുളങ്ങരയിൽ നിന്ന് പാറ, പടനിലം , ഇടപ്പോൺ, മങ്കാംകുഴി, ചുനക്കര,ചാരുംമൂട്, താമരക്കുളം, കാഞ്ഞിരത്തിൻമൂട്,കാമ്പിശേരി, ചൂനാട്, പടയണിവെട്ടം, കണ്ണനാകുഴി, കളത്തട്ട്, പാലയ്ക്കൽ, കരിമുളയ്ക്കൽ,കോമല്ലൂർ,ഭരണിക്കാവ്, ചൂരല്ലൂർ, കുറത്തികാട്, വാത്തിക്കുളം , ളാഹ, പനച്ചിമൂട്, തട്ടാരമ്പലം,മിച്ചൽ, പുതിയകാവ്, ഹനുമാൻ കോവിൽ,കൊച്ചാലുംമൂട് വഴി മാങ്കാംകുഴിയിലെത്തിയ റോഡ് ഷോ രാത്രി പത്തുമണിയോടെയാണ് സമാപിച്ചത്. നിയോജക മണ്ഡലം പ്രസിഡന്റ് അനി വർഗീസ്, മുൻ എം.എൽ.എ എം. മുരളി തുടങ്ങിയവർ റോഡ് ഷോയിൽ സംബന്ധിച്ചു.

അരുൺകുമാർ കുന്നത്തൂരിൽ

കുന്നത്തൂർ നിയോജക മണ്ഡ‌ലത്തിലായിരുന്നു ഇടതുമുന്നണി സ്ഥാനാർത്ഥി സി.എ അരുൺകുമാറിന്റെ പര്യടനം. കേരളത്തിലെ ഏക ദുര്യോധന ക്ഷേത്രമായ പെരുവിരുത്തി മലനടയിൽ കൊടിയേറ്റിന്റെ ഭാഗമായി നടന്ന പൊങ്കാല ആഘോഷചടങ്ങിൽ സംബന്ധിച്ച അരുൺ പൊങ്കാലയിടാനെത്തിയ ഭക്തരോട് വോട്ടഭ്യർത്ഥിച്ചാണ് മടങ്ങിയത്.

ബൈജു കലാശാല പത്തനംതിട്ടയിൽ

പത്തനംതിട്ടയിൽ തിരഞ്ഞെടുപ്പ് പര്യടനത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രചരണ പരിപാടിയിൽ സംബന്ധിക്കുന്നതിനായി എൻ.ഡി.എ സ്ഥാനാർത്ഥി ബൈജു കലാശാല വെള്ളിയാഴ്ച രാവിലെ മുതൽ പത്തനംതിട്ടയിലായിരുന്നു. ഉച്ചയ്‌ക്ക് മണ്ഡലത്തിൽ സജീവമായി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ALAPPUZHA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.