ആലപ്പുഴ: ഭാരത് അരിക്ക് ബദലായി സംസ്ഥാന സർക്കാർ വിപണിയിലെത്തിക്കുന്ന കെ- റൈസ് ഇന്ന് മുതൽ സപ്ലൈക്കോ ഔട്ട് ലെറ്റുകളിൽ വിതരണത്തിനെത്തും. വെള്ളിയാഴ്ച സ്റ്റോക്ക് എത്തിച്ചിരുന്നെങ്കിലും നിർദ്ദിഷ്ട ഗുണനിലവാരമില്ലെന്ന് കണ്ടെത്തിയതിനെ തുടർന്ന് തിരിച്ചയക്കുകയായിരുന്നു. സപ്ലൈകോ മാവേലിക്കര ഡിപ്പോ ഉൾപ്പടെ ജില്ലയിലെ മറ്റുനാലു ഡിപ്പോകളിലെ അരിയാണ് തിരിച്ചയച്ചത്. കുത്തരിയാണ് ജില്ലയിൽ കെ-റൈസ് പാക്കറ്റിൽ വിതരണം ചെയ്യാൻ തീരുമാനിച്ചത്. എന്നാൽ, വിവിധ ഡിപ്പോകളിൽ എത്തിച്ചത് പൊടിയരിയായിരുന്നു. ഇതോടെയാണ് തിരിച്ചയയ്ക്കാൻ തീരുമാനിച്ചത്. റേഷൻകാർഡുടമകൾക്ക് നിലവിലെ വിഹിതത്തിന് പുറമേയാണ് കെ- റൈസ് സപ്ലൈക്കോ വഴി ലഭിക്കുക.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |