പത്തനംതിട്ട : യു.ജി.സി നാക് റീ അക്രെഡിറ്റേഷനിൽ എ പ്ലസ് പ്ലസ് ഗ്രേഡ് നേടിയ പത്തനംതിട്ട കാതോലിക്കേറ്റ് കോളേജിന് അനുമോദനവും സർവീസിൽ നിന്ന് വിരമിക്കുന്ന അദ്ധ്യാപകർക്കും അനദ്ധ്യാപകർക്കുമുള്ള യാത്രയയപ്പും 19ന് രാവിലെ 10ന് കോളജ് ഓഡിറ്റോറിയത്തിൽ നടക്കുമെന്ന് പ്രിൻസിപ്പൽ ഡോ.സിന്ധു ജോൺസ് വാർത്താസമ്മേളനത്തിൽ അറിയിച്ചു. ജില്ലാ കളക്ടർ പ്രേംകൃഷ്ണൻ മുഖ്യാതിഥിയായിരിക്കും. കുര്യാക്കോസ് മാർ ക്ലീമിസ് വലിയ മെത്രാപ്പോലീത്ത, എം.ഒ.സി കോളജ് മാനേജർ ഡോ.സഖറിയാസ് മാർ അപ്രേം മെത്രാപ്പോലീത്ത, റസിഡന്റ് മാനേജർ ഡോ.ഏബ്രഹാം മാർ സെറാഫിം മെത്രാപ്പോലീത്ത, കോളിജിയറ്റ് എഡ്യുക്കേഷൻ ഡെപ്യുട്ടി ഡയറക്ടർ ഡോ.ആർ.പ്രഗാഷ്, വൈദിക ട്രസ്റ്റി ഫാ.ഡോ.തോമസ് വർഗീസ് അമയിൽ എന്നിവർ സംസാരിക്കും.
കെമിസ്ട്രി വിഭാഗം മുൻമേധാവിയും മുൻ പ്രിൻസിപ്പലുമായ ഡോ.സുനിൽ ജേക്കബ്, ഹിസ്റ്ററി വിഭാഗത്തിലെ ഡോ.പി.എസ്.പ്രദീപ്, സ്റ്റാറ്റിസ്റ്റിക്സ് വിഭാഗം മേധാവി ഡോ.ഡെയ്സ് ജോർജ്, കായിക വിഭാഗം മേധാവി ഡോ.ശോശാമ്മ ജോൺ എന്നിവരാണ് സർവീസിൽ നിന്ന് വിരമിക്കുന്ന അദ്ധ്യാപകർ. കെമിസ്ട്രി വിഭാഗം ലാബ് അസിസ്റ്റന്റ് ടി.ജോൺസനും സർവീസിൽ നിന്ന് വിരമിക്കും.
ബർസാർ ഡോ.ബിനോയ് ടി.തോമസ്, ഡോ.സ്മിത സാറാ പടിയറ, ഡോ.പി.ടി.അനു, ഡോ.ഗോകുൽ ജി.നായർ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |