SignIn
Kerala Kaumudi Online
Tuesday, 21 May 2024 7.55 PM IST

സ്ഥാനാർത്ഥികൾ ഇന്നലെ: ഉണ്ണിത്താൻ ഉദുമയിൽ;ബാലകൃഷ്ണൻമാസ്റ്റർ തുളുനാട്ടിൽ

ifthar

കണ്ണൂർ\കാസർകോട്: കാസർകോട് യു.ഡി.എഫ് സ്ഥാനാർത്ഥി രാജ്‌മോഹൻ ഉണ്ണിത്താൻ ഇന്നലെ ഉദുമ നിയോജക മണ്ഡലത്തിലായിരുന്നു പര്യടനം.കാനത്തൂർ ശ്രീ നാൽവർ ദൈവസ്ഥാന ദർശനത്തിന് ശേഷം കാനത്തൂരിൽ റോഡ് ഷോ.ഇവിടെ നിന്ന് കോട്ടൂർ,ബോവിക്കാനം പൊവ്വൽ,അല്ലാമാ നഗർ,തെക്കിൽ ചട്ടഞ്ചാൽ,പൊയിനാച്ചി എന്നിവിടങ്ങളിലെത്തിയ സ്ഥാനാർത്ഥി കുണിയ കോളേജിലെ വിദ്യാർത്ഥികളെ കണ്ടു. കുണിയ ടൗണിൽ നിന്ന് ആരംഭിച്ച റോഡ് ഷോ,പെരിയ ടൗൺ, കല്ല്യോട്ട് വരെ നടത്തി തുടർന്ന് കല്യോട്ട് രക്തസാക്ഷി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി. കല്ല്യോട്ട് ഭഗവതി ക്ഷേത്ര കഴകത്തിലെ ആറാം വിളക്ക് ദിനത്തിൽ ദർശനം നടത്തി .ഇവിടെ നിന്ന് കാഞ്ഞിരടുക്കം,ഇരിയ, ,അമ്പലത്തറ എന്നിവിടങ്ങളിലെ റോഡ് ഷോയ്ക്ക് ശേഷം പാറപ്പള്ളി മഖാമിലെത്തി പ്രാർത്ഥനയിൽ പങ്കെടുത്തു. തുടർന്ന് കോട്ടപ്പാറ,എടമണ്ട, പുല്ലൂർ,ചാലിങ്കാൽ, സെൻട്രൽ യൂണിവേഴ്സിറ്റി,​ ചേറ്റുകുണ്ട്,തെക്കു പുറം,പൂച്ചക്കാട്,കല്ലിങ്കാൽ,പള്ളിക്കര മഠം,കോട്ടക്കുന്ന്,ബേക്കൽ,തൃക്കണ്ണാട്,കോട്ടിക്കുളം,പാലക്കുന്ന്,ഉദുമ ടൗൺ,കളനാട്, ,മേൽപറമ്പ് എന്നിവിടങ്ങളിലെ റോഡ് ശേഷം ചെമ്മനാട് സമാപിച്ചു. രാത്രി യുഡിഎഫ് സ്ഥാനാർത്ഥിയുടെ റോഡ് ഷോ എം ജി റോഡിൽ നിന്ന് ആരംഭിച്ച് തളങ്കര കടവത്ത് സമാപിച്ചു. രാജ്‌മോഹൻ ഉണ്ണിത്താൻ സഹപ്രവർത്തകരോടൊപ്പം തളങ്കര മാലിദ്ദീനാർ പള്ളിയിലെത്തി സമൂഹ നോമ്പുതുറയിൽ പങ്കെടുത്തു

എൽ.ഡി.എഫ് സ്ഥാനാർത്ഥി എം.വി ബാലകൃഷ്ണൻ തുളുനാട്ടിലായിരുന്നു ഇന്നലെ. ബാഡൂരിൽനിന്ന് തുടങ്ങി വിവിധ പട്ടികവർഗ കോളനികളിൽ സ്ഥാനാർത്ഥി എത്തി. കുമ്പളയിലെ ഇമാം ഷാഫി ഇസ്ലാമിക് അക്കാദമി, പുത്തിഗെ ഐ.ടി.ഐ എന്നിവിടങ്ങൾ സന്ദർശിച്ചു. പുത്തിഗെ എ.കെ.ജി നഗർ, ജാലൂർ, അരിയപ്പാടി, മുണ്ട്യത്തടുക്ക, ചൂരംബയൽ. കിടൂർ യക്ഷഗാന കലാകേന്ദ്രം, കളിയാട്ടം നടക്കുന്ന ആരിക്കാടി ധൂമാവതി ദൈവസ്ഥാനം എന്നിവിടങ്ങളിലും സ്ഥാനാർത്ഥിയെത്തി. എൽഡിഎഫ് നേതാക്കളായ കെ.ആർ.ജയാനന്ദ, പി.രഘുദേവൻ, സിദ്ദിഖലി മൊഗ്രാൽ, മുഹമ്മദലി, രാഘവ ചേരാൽ, എൻ.സി അജിത്, ഇബ്രാഹിംകുട്ടി, സുബ്ബണ്ണ ആൾവ, സി എ.സുബൈർ എന്നിവർ കൂടെയുണ്ടായിരുന്നു.

എൻ.ഡി.എ സ്ഥാനാർത്ഥി എം.എൽ.അശ്വിനി പയ്യന്നൂർ നിയോജക മണ്ഡലത്തിലെ വിവിധ സ്ഥലങ്ങളിൽ സന്ദർശനം നടത്തി. കാസർകോട് കണ്ണൂർ ജില്ലാ അതിർത്തിയിലെ കാലിക്കടവിൽ നിന്നാണ് പര്യടനം തുടങ്ങിയത്. തുടർന്ന് കരിവെള്ളൂർ ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രം സന്ദർശിച്ച ശേഷം ഓണക്കുന്ന്, അന്നൂർ എന്നിവിടങ്ങളിൽ വോട്ടഭ്യർത്ഥന. ബി.ജെ.പി ബലിദാനികളായ സി.കെ.രാമചന്ദ്രൻ, പുഞ്ചക്കാട് ദാമോദരൻ എന്നിവരുടെ കുടുംബാംഗങ്ങളെ സന്ദർശിച്ചു. ഇരുവരുടേയും സമൃതി മണ്ഡപങ്ങളിൽ പുഷ്പ്പാർച്ചന നടത്തി.

ബി.ജെ.പി ദേശീയ കൗൺസിൽ അംഗം പ്രമീള സി. നായക്, കണ്ണൂർ ജില്ലാ സെൽ കോർഡിനേറ്റർ കാളീശ്വരം ഗംഗാധരൻ,മഹിളാമോർച്ച കാസർകോട് ജില്ലാ പ്രസിഡന്റ് പുഷ്പ ഗോപാലൻ, സംസ്ഥാന സമിതി അംഗം സി. നാരായണൻ, മണ്ഡലം പ്രസിഡന്റുമാരായ പനക്കീൽ തുടങ്ങിയവർ കൂടെയുണ്ടായിരുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KANNUR
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.