SignIn
Kerala Kaumudi Online
Wednesday, 22 May 2024 5.09 AM IST

ലണ്ടനിൽ ട്രക്ക് ഇടിച്ച് ഇന്ത്യൻ യുവതിക്ക് ദാരുണാന്ത്യം

c

 നിതി ആയോഗ് മുൻ ജിവനക്കാരി

ന്യൂഡൽഹി: നിതി ആയോ​ഗിലെ മുൻ ജീവനക്കാരി ചീസ്ത കൊച്ചാർ (33) ലണ്ടനിൽ വാഹനാപകടത്തിൽ മരിച്ചു. ഭർത്താവിനൊപ്പം വീട്ടിലേക്ക് സൈക്കിളിൽ പോകുന്നതിനിടെയാണ് അപകടം.

നിതി ആയോഗിന്റെ മുൻ സി.ഇ.ഒ അമിതാഭ് കാന്താണ് മരണ വാർത്ത പുറത്തുവിട്ടത്. ഈമാസം 19നാണ് അപകടമുണ്ടായത്. സംഭവം നടക്കുമ്പോൾ ഭർത്താവ് സോഫ്റ്റ്‌വെയൽ എൻജിനിയറായ പ്രശാന്ത് മറ്റൊരു സൈക്കിളിൽ കുറച്ച് മുന്നിലായിരുന്നു. ചീസ്ത സംഭവസ്ഥലത്ത് തന്നെ മരിച്ചു. ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.

ചീസ്ത, സ്കൂൾ ഒഫ് ഇക്കണോമിക്സിൽ ഓർഗനൈസേഷണൽ ബിഹേവിയർ മാനേജ്മെന്റിൽ പി.എച്ച്.‌ഡി നേടുന്നതിനായി കഴിഞ്ഞ സെപ്തംബറിലാണ് ലണ്ടനിലേക്ക് പോയത്ത്. 2021-23ൽ നിതി ആയോഗിലെ നാഷണൽ ബിഹേവിയറൽ ഇൻസൈറ്റ്സ് യൂണിറ്റ് ഒഫ് ഇന്ത്യയുടെ സീനിയർ അഡ്വൈസറായിരുന്നു.

ഉത്തർപ്രദേശുകാരനായ മുൻ ലഫ്റ്റനന്റ് ജനറൽ എസ്.പി കൊച്ചാറിന്റെ മകളാണ് ഗുഡ്ഗാവിൽ ചീസ്ത. ഒരു വർഷം മുമ്പായിരുന്നു വിവാഹം. തുടർന്ന് താമസം ഗുഡ്‌ഗാവിലേക്ക് മാറ്റിയിരുന്നു. ഡൽഹി യൂണിവേഴ്സിറ്റിയിൽ ബിദുദ പഠന ശേഷം അമേരിക്കയിലാണ് പോസ്റ്റ് ഗ്രാജ്വേഷൻ ചെയ്തത്. നിതി ആയോഗിൽ എത്തും മുമ്പ് പ്രമുഖ സ്ഥാപനമായ മക്കൻസിയിൽ ജോലി നോക്കിയിട്ടുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.