പാരീസ്: ഫ്രഞ്ച് ഓപ്പൺ വേദിയായ റോളാങ് ഗാരോസിൽ പരിശീലനം നടത്തി സ്പാനിഷ് സെൻസേഷൻ റാഫേൽ നദാൽ. ഫിറ്റ്‌നസ് പ്രശ്നങ്ങൾ കാരണം ഇത്തവണ ഫ്രഞ്ച് ഓപ്പണിൽ പങ്കെടുക്കുന്ന കാര്യത്തിൽ അനിശ്ചിതത്വം നിലനിൽക്കെയാണ് കഴിഞ്ഞ ദിവസം ഫ്രഞ്ച് ഓപ്പൺ വേദിയായ റോളാങ് ഗാരോസിൽ ഒന്നരമണിക്കൂറോളം പരിശീലനം നടത്തിയത്. കോച്ച് കാർലോസ് മോയയും സപ്പോർട്ടിംഗ് സ്റ്റാഫും നദാലിനൊപ്പമുണ്ടായിരുന്നു. അതേസമയം ടൂർണമെന്റിൽ ഇത്തവണ പങ്കെടുക്കുമോയെന്ന കാര്യം താരം വ്യക്തമാക്കിയിട്ടില്ല. 14 തവണ ഫ്രഞ്ച് ഓപ്പൺ ചാമ്പ്യനായ നദാൽ പാരീസിൽ ഏറ്റവും കൂടുതൽ തവണ ചാമ്പ്യനായ താരമാണ്. കഴിഞ്ഞ തവണ വയറിലെ പരിക്കുകാരണം നദാൽ പങ്കെടുത്തിരുന്നില്ല. 2022ൽ ഫ്രഞ്ച് ഓപ്പൺ ചാമ്പ്യനായാണ് നദാൽ ഏറ്റവും കൂടുതൽ ഗ്രാൻസ്ലാം സിംഗിൾസ് കിരീടം സ്വന്തമാക്കുന്ന പുരുഷ താരമായത്. പിന്നീട് നൊവാക്ക് ജോക്കോവിച്ച് ഈ റെക്കാഡ് മറികടന്നിരുന്നു. കഴിഞ്ഞ വർഷം പരിക്ക് മൂലം ഭൂരിഭാഗം സമയവും പുറത്തായിരുന്നു 37കാരനായ നദാൽ. 29 മുതലാണ് ഫ്രഞ്ച് ഓപ്പണിന് തുടക്കമാകുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |