പയ്യന്നൂർ: രാമന്തളി ക്ഷയരോഗ മുക്ത പദ്ധതിയുടെ ഭാഗമായി ആരോഗ്യ കേന്ദ്രത്തിൽ സംഘടിപ്പിച്ച ബോധവൽക്കരണ സെമിനാർ ഡോ.കെ.ടി.രജ്ജിതയുടെ അദ്ധ്യക്ഷതയിൽ ഡോ.രവി രാമന്തളി ഉദ്ഘാടനം ചെയ്തു. ഹെൽത്ത് ഇൻസ്പക്ടർ കെ.വി.ഗിരീഷ് പദ്ധതി വിശദീകരിച്ചു. താലൂക്ക് ആശുപത്രി ടി.ബി.സൂപ്പർവൈസർ കെ. സീന, പബ്ലിക്ക് ഹെൽത്ത് നേഴ്സ് വി.കെ. അംബിക സംസാരിച്ചു. ബോധവത്ക്കരണ ചോദ്യാവലി വിതരണം , കഫ പരിശോധന , അന്യസംസ്ഥാന തൊഴിലാളി ക്യാമ്പുകളിൽ ബോധവൽക്കരണ പരിശോധന ക്യാമ്പയിൻ എന്നിവ നടത്തും.രാമന്തളി ടൗണിൽ നടന്ന ചോദ്യാവലി വിതരണം ഹെൽത്ത് ഇൻസ്പെക്ടർ കെ.വി.ഗിരീഷ് നിർവ്വഹിച്ചു. കെ.പി.ദിനേശൻ, വി.കെ.അംബിക, വി.അളക, പി.കെ.പ്രിയ സംസാരിച്ചു. പഞ്ചായത്ത് പ്രസിഡന്റ് വി.ഷൈമയും മെഡിക്കൽ ഓഫീസർ ഡോ.കെ.ടി.രജ്ജിതയും നേതൃത്വം നൽകുന്ന ആരോഗ്യ സമിതിയാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |