SignIn
Kerala Kaumudi Online
Saturday, 25 April 2026 1.48 AM IST

ആനിക്കാട്ടിൽ മിനി എം.സി.എഫ് മാലിന്യ കേന്ദ്രമായി പെരുവഴിയിൽ മാലിന്യം,​ പ്രതിഷേധവുമായി നാട്ടുകാർ

Increase Font Size Decrease Font Size Print Page
1
പുല്ലുകുത്തി - മല്ലപ്പള്ളി റോഡിൽ മാലിന്യം പുറത്ത് നിക്ഷേപിച്ച ആനിക്കാട് പഞ്ചായത്ത് 12 -ാം വാർഡിലെ മിനി എംസിഎഫ് .

മല്ലപ്പള്ളി : ആനിക്കാട് ഗ്രാമ പഞ്ചായത്തിൽ പുല്ലുകുത്തി - മല്ലപ്പള്ളി റോഡിൽ 12 -ാം വാർഡിൽ സ്ഥാപിച്ചിരിക്കുന്ന മിനി എം.സി.എഫ് (മെറ്റീരിയൽ കലക്ഷൻ ഫെസിലിറ്റി) പരിസരം മാലിന്യകേന്ദ്രമായി മാറുന്നു. മാലിന്യം പാതയോരത്ത് ചിതറി കിടക്കുകയാണ്. വാർഡിലെ പല സ്ഥലത്തു നിന്നും ഹരിതകർമ്മസേനാ പ്രവർത്തകർ ശേഖരിക്കുന്ന വിവിധ തരത്തിലുള്ള മാലിന്യമാണ് ചാക്കിൽ കെട്ടി എം.സി.എഫിന് പുറത്ത് തള്ളിയിരിക്കുന്നത്. എന്നാൽ എം.സി.എഫിൽ മാലിന്യം നിറച്ച ചാക്കു കെട്ടുകൾ ഉൾക്കൊള്ളുവാൻ സ്ഥലം ഉണ്ടായിട്ടും പുറത്ത് തള്ളുന്നതായിട്ടാണ് ആക്ഷേപം. ഹരിതകർമ്മസേനാ പ്രവർത്തകൾ അതാത് വാർഡുകളിൽ നിന്നു ശേഖരിക്കുന്ന മാലിന്യങ്ങൾ മിനി എം.സി.എഫുകളിൽ സൂക്ഷിക്കുകയാണ് പതിവ്. ഇവ നിറയുമ്പോൾ പഞ്ചായത്ത് വാഹനത്തിൽ തരം തിരിക്കൽ കേന്ദ്രത്തിൽ കൊണ്ടുപോകും.

ഫീസ് ഈടാക്കിയിട്ടും മാലിന്യം റോഡിൽ

വീടുകളിൽ നിന്ന് ശേഖരിക്കുന്ന അജൈവ മാലിന്യങ്ങൾക്ക് യൂസർ ഫീസ് ജനത്തിൽ 50 രൂപയും കടകളിൽ നിന്ന് ശേഖരിക്കുന്നതിന് 100 രൂപയും മാസംതോറും പഞ്ചായത്ത് ഈടാക്കാറുണ്ട്. എന്നിട്ടും മാലിന്യം പാതയോരത്ത് ചിന്നിച്ചിതറാതെ സംരക്ഷിക്കാത്തതിൽ നാട്ടുകാർക്ക് പ്രതിഷേധം ഉണ്ട്. പ്രദേശത്ത് പലസ്ഥലങ്ങളിൽ നിന്ന് ശേഖരിക്കുന്ന മാലിന്യങ്ങൾ ചാക്കിൽ കെട്ടി പാതയോരങ്ങളിൽ പലയിടങ്ങളിലായി സൂക്ഷിക്കുകയാണ് പതിവ്. പിന്നിടാണ് അവ ശേഖരിച്ച് കൊണ്ടുപോകുന്നത്. വീടുകളിൽ നിന്നും വ്യാപാര സ്ഥാപനങ്ങളിൽ നിന്നും ശേഖരിക്കുന്ന മാലിന്യം പാതയോരത്തു വയ്ക്കാതെ എം.സി.എഫിൽ സൂക്ഷിക്കുവാനും സമയത്തുതന്നെ അവിടെനിന്നും നീക്കം ചെയ്യുവാനും നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

....................................................................................................

മാലിന്യം പുറത്ത് കെട്ടിക്കിടക്കുന്നത് തെരുവുനായ്കൾ കടിച്ചകീറാനും, പകർച്ചവ്യാധികൾ പടരാനും കാരണമാകും. വേനൽക്കാലമായതിനാൽ ഇവയ്ക്ക് തീപിടിക്കാനുമുള്ള സാദ്ധ്യതയും കൂടുതലാണ്.

പ്രസാദ്.എ.ടി

(പ്രദേശവാസി)

...................................................

1. യൂസർ ഫീസ് ജനത്തിൽ 50 രൂപയും കടകളിൽ നിന്ന് ശേഖരിക്കുന്നതിന് 100 രൂപ പഞ്ചായത്ത് ഈടാക്കുന്നു

2. പ്രധാന റോഡിന് സമീപത്തെ മാലിന്യം നീക്കം ചെയ്യുന്നതിന് അധികൃതർ നടപടി സ്വീകരിക്കുന്നില്ലെന്ന് പരാതി

TAGS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.