പാലക്കാട്: കൊടുന്തിരപുള്ളി കല്ലേക്കാട് റോഡിൽ ബോക്സ് കൾവർട്ട് നിർമ്മാണം നടക്കുന്നതിനാൽ ഏപ്രിൽ 24 രാവിലെ ഏഴ് മുതൽ പണി പൂർത്തിയാവുന്നത് വരെ ഇതുവഴി ഗതാഗതം നിരോധിക്കുമെന്ന് പൊതുമരാമത്ത് സെക്ഷൻ നമ്പർ ഒന്ന് അസി. എൻജിനീയർ അറിയിച്ചു. കൊടുന്തിരപ്പുള്ളി ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങൾ മേലാമുറി, പുടൂർ, കോട്ടായി വഴിയും കല്ലേക്കാട് ഭാഗത്ത് നിന്ന് വാഹനങ്ങൾ മെട്രോനഗർ, മാപ്പിളക്കാട് വഴിയും തിരിഞ്ഞുപോകണമെന്ന് അസി. എൻജിനീയർ അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |