തിരുവനന്തപുരം: സംസ്ഥാന സർക്കാർ ബഡ്ജറ്റിൽ പ്രഖ്യാപിച്ച വിവിധ വിഭാഗങ്ങളിലെ നിരക്ക് വർദ്ധന സാമ്പത്തിക വർഷത്തിന്റെ തുടക്കമായ ഇന്നലെ മുതൽ പ്രാബല്യത്തിലായി. വാഹന നികുതിയും ഭൂനികുതിയും കോടതി ഫീസും ഉൾപ്പെടെ വർദ്ധിച്ചു. സർക്കാർ ജീവനക്കാരുടെ ക്ഷാമബത്തയിൽ മൂന്ന് ശതമാനം വർദ്ധനയുണ്ടാകും. ബഡ്ജറ്റ് നിർദ്ദേശങ്ങൾ പ്രാബല്യത്തിലാക്കി സർക്കാർ അസാധാരണ ഗസറ്റ് പുറത്തിറക്കി.
ഭൂനികുതിയിൽ 50 ശതമാനമാണ് വർദ്ധന. 23 ഇനം കോടതി ഫീസുകളും വർദ്ധിച്ചു. സർക്കാർ ജീവനക്കാരുടെ 21% ക്ഷാമബത്ത കുടിശികയിൽ മൂന്ന് ശതമാനം ഏപ്രിൽ മുതൽ നൽകും. 15 വർഷം കഴിഞ്ഞ ഇരുചക്രവാഹനങ്ങൾക്കും മുച്ചക്ര വാഹനങ്ങൾക്കും നികുതി 900 രൂപയിൽ നിന്ന് 1350 രൂപയാകും.
ചെറുകാറുകൾക്ക് നികുതി 6400 രൂപ എന്നത് 9600 രൂപയാകും. 8600 രൂപ നികുതിയുള്ള കാറുകൾക്ക് 12900 രൂപ. 10600 രൂപ നികുതിയുള്ള കാറുകൾക്ക് 15,900 രൂപ. ബസുകൾക്കുള്ള ത്രൈമാസ നികുതിയിൽ 10% കുറവ് വരും. ഇലക്ട്രിക് വാഹനങ്ങൾക്കുള്ള നികുതിയിലും വർദ്ധനയുണ്ട്. 15 ലക്ഷം രൂപവരെ വിലയുള്ള കാറുകൾക്ക് അഞ്ചു ശതമാനവും 15 മുതൽ 20 ലക്ഷം വരെയുള്ളതിന് എട്ടു ശതമാനവും 20 ലക്ഷത്തിന് മുകളിലുള്ളവയ്ക്ക് 10 ശതമാനവും നികുതി നൽകണം. ഇരുചക്ര, മുച്ചക്ര ഇലക്ട്രിക് വാഹനങ്ങൾക്കുള്ള നികുതി 5% ആയി തുടരും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |