SignIn
KERALA
Sat 03 October 2026 TIMELINE
കരുവാറ്റ കൊലപാതകം: 13 കാരിയെ ചോദ്യം ചെയ്തു
ആലപ്പുഴ:കരുവാറ്റ കൊലപാതകക്കേസിൽ 13കാരിയുടെ ചോദ്യം ചെയ്യൽ പൂർത്തിയായി. അന്വേഷണത്തിലെ കണ്ടെത്തൽ ശരിവയ്ക്കുന്ന വിവരങ്ങൾ പൊലീസിന് ലഭിച്ചതായാണ് സൂചന. ചോദ്യം ചെയ്യലിനായി ആലപ്പുഴയിലെ ഒബ്സർവേഷൻ ഹോമിലെത്തിച്ച പെൺകുട്ടി ഇപ്പോഴും അവിടെ തുടരുകയാണ്. പ്രായപൂർത്തിയാകാത്തതിനാൽ ജുവവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരമുള്ള മാനദണ്ഡങ്ങൾ പാലിച്ചായിരുന്നു ചോദ്യംചെയ്യൽ. ജാമ്യം ലഭിച്ച ഒന്നുമുതൽ മൂന്നുവരെ പ്രതികളായ ആൺകുട്ടികളെ കഴിഞ്ഞദിവസം വീട്ടുകാർക്കൊപ്പം വിട്ടയച്ചു. തെളിവെടുപ്പുൾപ്പെടെ നടപടിക്രമങ്ങൾ പൂർത്തിയായതോടെയാണ് ഇവർക്ക് ജുവനൈൽ ജസ്റ്റിസ് ബോർഡ് ജാമ്യം അനുവദിച്ചത്. വ്യവസ്ഥകൾ കർശനമായി പാലിക്കണമെന്ന ഉപാധിയിലായിരുന്നു ജാമ്യം. ആഗസ്റ്റ് 15ന് രാത്രിയാണ് പരവൂർ കൊച്ചാലുംമൂട് സരസ്വതിനിവാസിൽ ശിവൻകുട്ടിചെട്ടിയാർ (67) കരുവാറ്റയിലെ വാടകവീട്ടിൽ കൊല്ലപ്പെട്ടത്. October 03, 2026
ജാഗ്രത വേണമെന്ന് പൊലീസ് വ്യാജ കസ്റ്റമർ കെയർ നമ്പറുകൾ ഉപയോഗിച്ച് സൈബർ തട്ടിപ്പ്
തിരുവനന്തപുരം:ഇന്റർനെറ്റിൽ തിരയുന്ന കസ്റ്റമർ കെയർ നമ്പറുകൾ വഴി പണവും വ്യക്തിവിവരങ്ങളും തട്ടിയെടുക്കുന്നത് വർദ്ധിക്കുന്നതായി പൊലീസ്. ബാങ്കുകൾ, ഇ-കോമേഴ്‌സ് പ്ലാറ്റ്‌ഫോമുകൾ തുടങ്ങിയവയുടെ കസ്റ്റമർകെയർ നമ്പറുകളെന്ന പേരിലാണ് തട്ടിപ്പ്. സഹായത്തിനായി ഉപഭോക്താക്കൾ ഈ നമ്പറുകളിലേക്ക് വിളിക്കുമ്പോൾ കണക്ടാവില്ല. കസ്റ്റമർ സപ്പോർട്ട് ഏജന്റാണെന്ന വ്യാജേന തട്ടിപ്പുകാർ തിരികെ വിളിക്കും. പരാതി പരിഹരിക്കാനെന്ന പേരിൽ ഫോണിൽ റിമോട്ട് ആക്‌സസ് അല്ലെങ്കിൽ സ്‌ക്രീൻ ഷെയറിംഗ് ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യാൻ ആവശ്യപ്പെടും. രജിസ്ട്രേഷൻ ഫീസും വെരിഫിക്കേഷൻ ഫീസും ചോദിക്കും. ഇതിലൂടെ ബാങ്കിംഗ് വിവരങ്ങളും വ്യക്തിവിവരങ്ങളും ചോർത്താനാവും. ഗൂഗിളിൽ തിരയുമ്പോൾ ലഭിക്കുന്ന കസ്റ്റമർകെയർ നമ്പറുകൾ പൂർണ്ണമായി വിശ്വസിക്കരുതെന്ന് പൊലീസ് അറിയിച്ചു. സേവനത്തിന് സ്ഥാപനങ്ങളുടെ ഔദ്യോഗികവെബ്‌സൈറ്റോ ആപ്പോ മാത്രം ഉപയോഗിക്കണം. അജ്ഞാതരുടെ ആവശ്യപ്രകാരം റിമോട്ട് ആക്‌സസ് ആപ്പുകൾ ഫോണിൽ ഇൻസ്റ്റാൾ ചെയ്യുകയോ രജിസ്‌‌ട്രേഷൻ ഫീസുകൾ നൽകുകയോ ചെയ്യരുത്. ഒ.ടി.പി, പിൻ, പാസ്‌വേഡ്, കാർഡ് വിവരങ്ങൾ തുടങ്ങിയവ പങ്കുവെക്കരുത്. സംഭാഷണത്തിനിടെ സംശയം തോന്നിയാൽ ഉടൻ കോൾ അവസാനിപ്പിക്കണം. തട്ടിപ്പിനിരയായാൽ ഉടൻ 1930 എന്ന സൈബർ ഹെൽപ് ലൈൻ നമ്പറിലോ www.cybercrime.gov.in ദേശീയ സൈബർ ക്രൈം പോർട്ടലിലോ പരാതി നൽകണം. October 03, 2026
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY