SignIn
CASE DIARY
Mon 26 October 2020 TIMELINE
യുവതി പൊള്ളലേറ്റ് മരിച്ച സംഭവത്തിൽ ഭർത്താവും ഭർതൃമാതാവും കുറ്റക്കാർ
വർക്കല: യുവതി പൊള്ളലേറ്റ മരിച്ച സംഭവത്തിൽ ഭർത്താവിനെയും ഭർതൃ മാതാവിനെയും വർക്കല പൊലീസ് പിടികൂടി. വർക്കല രാമന്തളി പുതുവൽ വീട്ടിൽ ദീപു ( 41), മാതാവ് സുഭദ്ര (59) എന്നിവരെയാണ് അറസ്റ്റിലായത്. ദീപുവിന്റെ ഭാര്യ നിഷയെ (30) 23ന് ഉച്ചയ്ക്ക് 2.30 ഓടെ ഗുരുതരമായി തീപ്പൊള്ളലേറ്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. എന്നാൽ ചികിത്സയിൽ കഴിയവേ 24ന് രാവിലെ നിഷ മരിച്ചു. ഭർത്താവും മാതാവും ചേർന്ന് മണ്ണെണ്ണ ഒഴിച്ച് തന്നെ തീകൊളുത്തി കൊലപ്പെടുത്താൻ ശ്രമിച്ചെന്ന് മജിസ്‌ട്രേറ്റിന് നിഷ നൽകിയ മരണമൊഴിയുടെ അടിസ്ഥാനത്തിലാണ് ഇവരെ അറസ്റ്റുചെയ്‌തതെന്ന് വർക്കല പൊലീസ് പറഞ്ഞു. കൊട്ടാരക്കര പനവേലി സ്വദേശിയായ നിഷയെ 2019ലാണ് ദീപു വിവാഹം കഴിച്ചത്. വിവാഹശേഷം സ്വർണവും പണവും ഭർത്താവിന്റെ വീട്ടുകാരുടെ ആവശ്യത്തിന് ഉപയോഗിച്ചതിനെച്ചൊല്ലി കലഹമുണ്ടായിരുന്നെന്ന് പൊലീസ് പറഞ്ഞു. ദീപുവിനെയും സുഭദ്രയേയും റിമാൻഡ് ചെയ്‌തു. ഇരുവരെയും പൂജപ്പുര സി.എഫ്.എൽ.ടി.സിയിലേക്ക് മാറ്റി. October 26, 2020
ഹോട്ടൽ ജീവനക്കാരെ ആക്രമിച്ച് ബിയർ മോഷണം, രണ്ട് പേർ പിടിയിൽ
പുനലൂർ:ആര്യങ്കാവ് പാലരുവി ജംഗ്ഷനിലെ കെ.ടി.ഡി.സി.യുടെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന ഹോട്ടൽ ആരാമത്തിൽ അതിക്രമിച്ച് കയറി ജീവനക്കാരെ അക്രമിച്ച ശേഷം ബിയർ മോഷ്ടിച്ച സംഭവത്തിലെ രണ്ട് യുവാക്കളെ തെന്മല പൊലീസ് അറസ്റ്റ് ചെയ്തു.ആര്യങ്കാവ് പാണ്ടിയൻപാറ ബിനീഷ് ഭവനിൽ ബിനീഷ്(23), പാണ്ടിയൻപാറ കുന്നക്കാട്ട് വീട്ടിൽ റിൻസ് മാത്യൂ(30) എന്നിവരെയാണ് തെന്മല എസ്.ഐ.ജയകുമാറിൻെറ നേതൃത്വത്തിലുളള പൊലീസ് അറസ്റ്റ് ചെയ്തത്. ശനിയാഴ്ച നടന്ന സംഭവത്തിന് ശേഷം ഒളിവിലായിരുന്ന പ്രതികളെയാണ് പിടി കൂടിയത്.ഇന്നലെ കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. October 26, 2020
നഗരമദ്ധ്യത്തിലെ ബ്യൂട്ടിപാർലറിൽ അക്രമം: മൂന്നു പേർ അറസ്‌റ്റിൽ
കൊച്ചി: നഗരത്തിലെ മുല്ലശേരി കനാൽ റോഡിൽ സ്‌ത്രീ നടത്തുന്ന ബ്യൂട്ടിപാർലറിൽ കയറി അതിക്രമം കാണിച്ച കേസിൽ പള്ളുരുത്തി ചാണി പറമ്പിൽ രതീഷ് (45), ഫോർട്ടുകൊച്ചി പനയപ്പിള്ളി നടുവിലത്ത് വീട്ടിൽ ആസിഫ് (37), നെട്ടൂർ ബിനാ മൻസിലിൽ നൗഷാദ് )35) എന്നിവരെ സെൻട്രൽ പൊലീസ് അറസ്റ്റു ചെയ്‌തു. ഇക്കഴിഞ്ഞ 21 ന് ഉച്ചയ്‌ക്ക് രണ്ടു മണിക്കാണ് സംഭവം.വാടക സംബന്ധിച്ച തർക്കത്തെ തുടർന്ന് വാടകയ്ക്ക് ബ്യൂട്ടിപാർലർ എടുത്തു കൊടുത്ത സ്ത്രീ തന്നെയാണ് മുറി ഒഴിയാൻ ക്വട്ടേഷൻ നൽകിയത്. ഉച്ചത്തിൽ അസഭ്യം വിളിക്കുകയും പരാതിക്കാരിയുടെ കഴുത്തിന് കുത്തി പിടിക്കുകയും ചെയ്തു. പിന്നീട് എറണാകുളം സെൻട്രൽ പൊലീസ് സ്റ്റേഷനിൽ എത്തി ബ്യൂട്ടി പാർലർ നടത്തുന്ന യുവതി പരാതി നൽകുകയായിരുന്നു. ഇൻസ്‌പെക്ടർ വിജയശങ്കറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ അറസ്‌റ്റ് ചെയ്‌തത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. October 26, 2020
വീട്ടമ്മയുടെ മാല പൊട്ടിച്ചു കടന്ന യുവാവ് ഒരു മണിക്കൂറിനുള്ളിൽ അറസ്റ്റിൽ
ശാസ്താംകോട്ട :വീട്ടമ്മയുടെ മാല പൊട്ടിച്ചു കടന്ന യുവാവിനെ ഒരു മണിക്കൂറിനുള്ളിൽ ശൂരനാട് പൊലീസ് പിടികൂടി.ആനയടി മിനി നിവാസിൽ അനന്തകൃഷ്ണൻ(19) ആണ് പിടിയിലായത്.ഇന്നലെ പകൽ 12.30 ഓടെയായിരുന്നു സംഭവം. ആനയടി ചെറുകുന്നത്ത് വിളയിൽ വിജയലക്ഷ്മി (58) യുടെ കഴുത്തിൽ കിടന്ന മൂന്ന് പവന്റെ സ്വർണമാലയാണ് കവർന്നത്. ഓട്ടോറിക്ഷയിലെത്തിയ പ്രതി കുടിക്കാൻ വെള്ളം ചോദിക്കുകയും വെള്ളം എടുക്കുന്ന സമയത്ത് വിജയലക്ഷ്മിയെ തള്ളിയിട്ട ശേഷം മാല പൊട്ടിച്ച് ഓട്ടോയിൽ കടന്നു കളയുകയുമായിരുന്നു.ഇവരുടെ നിലവിളി കേട്ട് ഓടിയെത്തിയ പരിസരവാസികൾ വിവരം ശൂരനാട് പൊലീസിനെ അറിയിച്ചു.തുടർന്ന് എസ്.ഐ ശ്രീജിത്തിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിനൊടുവിൽ ഓട്ടോയിൽ സഞ്ചരിക്കവേ പ്രതിയെ പിടികൂടുകയായിരുന്നു.ലഹരി മരുന്നിന് അടിമയാണ് പ്രതി .കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. October 26, 2020
KERALA KAUMUDI EPAPER
TRENDING IN CASE DIARY
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.