SignIn
Kerala Kaumudi Online
Monday, 23 February 2026 5.07 AM IST

ഓമനയ്ക്ക് നഷ്ടമായത് ഉറ്റവരെ, നാടിന്റെ വേദനയായി ആ കർഷക കുടുംബം

Increase Font Size Decrease Font Size Print Page

paadam

കുമളി: വിധി വൈദ്യുതിയുടെ രൂപത്തിൽ കവർന്നെടുത്തത് ഒരു കർഷക കുടുംബത്തെ വണ്ടൻമേട് രാജക്കണ്ടം നായർസിറ്റി ചെമ്പകശ്ശേരിൽ കനകാധരൻ (57), മക്കളായ വിഷ്ണു (31), വിനീത് (24) എന്നിവരുടെ ഷോക്കേറ്റ് മരണം നാടിന്റെ നൊമ്പരമായി മാറി. മാത്രമായി ഇടുക്കി വണ്ടൻമേട്ടിലെ രാജാക്കണ്ടം നായർ സിറ്റിയിലെ അറിയപ്പെടുന്ന കർഷക കുടുംബമാണ് ചെമ്പകശ്ശേരി കനകന്റേത്. പിതാവ് കാണിച്ചുതന്ന കാർഷിക പാതയിലൂടെ മക്കളായ വിജയം കൊയ്ത മികച്ച രണ്ട് യുവകർഷകരെയാണ് നാടിന് നഷ്ടമായത്.വിദ്യാഭ്യാസത്തിനശേഷം മറ്റു വഴികളിലേക്ക് തിരിയാതെ ഇവരുടെ
സ്വന്തമായുള്ള നാലേക്കർ ഭൂമിയിൽ ഏലം, കപ്പ, പയർ ഇഞ്ചി പച്ചക്കറികൾ എന്നിവ വളർന്നുനിൽക്കുന്നത് കാണുമ്പോൾ തന്നെ അറിയാം ഇവരുടെകാർഷിക രംഗത്തെ പ്രാവിണ്യം .
കര കൃഷിക്കൊപ്പം തന്നെ പാടത്ത് നെൽകൃഷിയും ഉണ്ട് . നേരം പുലരമ്പോൾ മുതൽ അന്തിയോളം മണ്ണിൽ പൊന്നു വിളയിക്കാൻ അദ്ധ്വാനിച്ചിരുന്ന ഇവർ അല്ലലില്ലാതെ കഴിഞ്ഞ് വരികയായിരുന്നു .
കൃഷിക്കൊപ്പം തന്നെ കന്നുകാലി വളർത്തലും സ്ഥിരമായി ചെയ്തുവന്നിരുന്ന ഇവർക്ക് പശുക്കൾ നൽകിയിരുന്ന വരുമാനം മോശമല്ലാത്തതായിരുന്നു. വർഷങ്ങളായി ഇവരുടെ കൃഷിയിടത്തിലൂടെ കടന്നുപോകുന്ന വൈദ്യുത ലൈൻ ഇവരുടെ ഇവരുടെ ജീവൻഎടുക്കുമെന്ന് സ്വപ്നേപി കരുതിയിരുന്നില്ല.
സമീപപ്രദേശങ്ങളിലേക്ക് പോകുന്ന 11 കെ വി ലൈനും ഇവരുടെ വീട്ടിലേക്കുള്ള എൽ.ടി ലൈനും ഒരേ പോസ്റ്റിലൂടെയാണ് ഇവരുടെ കൃഷിയിടത്തിലൂടെ കടന്നു പോയിരുന്നത്.
ചൊവ്വാഴ്ച പെയ്ത കനത്ത മഴയിൽ ഇവരുടെ തന്നെ പറമ്പിൽ നിന്നും ഒടിഞ്ഞുവീണ മരത്തിന്റെ ശിഖരം വീണ് എൽ.ടി ലൈൻ പൊട്ടി വീണങ്കിലും 11 കെ വി ലൈൻ ഒന്നും സംഭവിക്കാഞ്ഞത് കൊണ്ടാണ് വൈദ്യുത ബന്ധം നഷ്ടപ്പെടാതിരുന്നത്.ഇത് ഇവർക്ക് വിനയാവുകയും ചെയ്തു. ഉറ്റവരെയെല്ലാം നഷ്ടമായ കനകന്റെ ഭാര്യ ഓമന യെ ആശ്വസിപ്പിക്കാൻ ബന്ധുക്കൾ ഏറെ പ്രയാസപ്പെട്ടു. വളരെ സൗമ്യ സ്വഭാവക്കാരായ വിഷ്ണവും വിനീതും നാട്ടിലെ ഏത് ആവശ്യത്തിനും ഓടിയെത്തുന്നവരായിരുന്നു.അതുകൊണ്ടുതന്നെ ഇവർക്കുണ്ടായ ദുരന്തം ഒരു നാടിന്റെ തന്നെ തീരാ ദുഖമായി മാറി.

TAGS: LOCAL NEWS, IDUKKI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.