SignIn
Kerala Kaumudi Online
Tuesday, 21 May 2024 11.49 PM IST

പ്രതിസന്ധി കാലത്തും കൊല്ലത്തിന് കരുതൽ

budget

കൊല്ലം: കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോഴും കൊല്ലത്തിന്റെ അടിസ്ഥാന ആവശ്യങ്ങളെ അവഗണിക്കാതെ സംസ്ഥാന ബഡ്ജറ്റ്. കശുഅണ്ടി മേഖലയ്ക്ക് ആശ്വാസകരമായ തുക നീക്കിവച്ചതിനൊപ്പം കൊല്ലം പോർട്ടിനെ പ്രധാന നോൺ മേജർ പോർട്ടാക്കുമെന്ന പ്രഖ്യാപനം കൊല്ലത്തിന് ഏറെ പ്രതീക്ഷയേകുന്നു. കൊല്ലത്തിന്റെ ടൂറിസം സാദ്ധ്യത പ്രയോജനപ്പെടുത്തുന്ന പ്രഖ്യാപനങ്ങളുമുണ്ട്.

വമ്പൻ കൺവെൻഷൻ സെന്ററും മിനി മറീനയും

ദേശീയ അന്തർദേശീയ തലത്തിലുള്ള ഇവെന്റുകൾ സംഘടിപ്പിക്കാൻ കഴിയുന്ന വമ്പൻ കൺവെൻഷൻ സെന്ററുകൾ സ്വകാര്യ നിക്ഷേപത്തോടെ കൊല്ലം നഗരത്തിലും മൺറോത്തുരുത്തിലും ലക്ഷ്യമിടുന്നുണ്ട്. കൊല്ലത്ത് ടൂറിസം ഫെസിലിറ്റേഷൻ സെന്റർ വിശ്രമ കേന്ദ്രം, റെസ്റ്റോറന്റ് ചെറുവിനോദ സംവിധാനങ്ങൾ, മോട്ടൽ, എന്നിവ ഉൾപ്പെടുന്ന മിനി മറീനയും പ്രഖ്യാപിച്ചിട്ടുണ്ട്.

കശുഅണ്ടി മേഖലയ്ക്ക് 132.67 കോടി

കശുഅണ്ടി മേഖലയിലെ പ്രതിസന്ധി പരിഹരിക്കാൻ 53.36 കോടി നീക്കിവച്ചു. കശുഅണ്ടി വ്യവസായത്തെയും തൊഴിലാളികളെയും സഹായിക്കാനുള്ള പ്രത്യേക കശുഅണ്ടി പുനരുജ്ജീവന പദ്ധതിക്ക് 30 കോടി വകയിരുത്തിയിട്ടുണ്ട്. ആഭ്യന്തര തോട്ടണ്ടി ഉത്പാദനം വർദ്ധിപ്പിക്കാൻ കശുമാവ് കൃഷി വ്യാപനത്തിന് 6.50 കോടി നീക്കിവച്ചു. തോട്ടണ്ടി ഇറക്കുമതി ചെയ്ത് പൊതുമേഖലാ സ്ഥാപനങ്ങൾക്കും സ്വകാര്യ സ്ഥാപനങ്ങൾക്കും നൽകുന്നതിന് കാഷ്യു ബോർഡിന് റിവോൾവിംഗ് ഫണ്ടായി 40.81 കോടി മാറ്റിവച്ചു. കശുഅണ്ടി ഫാക്ടറികളുടെ പുനരുദ്ധാരണത്തിന് 2 കോടിയുമുണ്ട്.

കൊല്ലം തുറമുഖം

വിഴിഞ്ഞം തുറമുഖം പൂർണതോതിലാകുന്നതോടെ കൊല്ലം തുറമുഖത്തിന്റെ പ്രസക്തി വർദ്ധിക്കും. ഈ സാഹചര്യത്തിൽ കൊല്ലം തുറമുഖത്തിന്റെ ആഴം വർദ്ധിപ്പിച്ചും പുതിയ വാർഫുകൾ നിർമ്മിച്ചും കൂടുതൽ പശ്ചാത്തല സൗകര്യങ്ങൾ ഒരുക്കി പ്രധാന നോൺ മേജർ തുറമുഖമാക്കും.

ക്വാറിയിൽ നിന്ന് ജലസേചനം

പാറ ക്വാറികളിൽ മഴക്കാലത്ത് നിറയുന്ന ജലം പമ്പ് ചെയ്ത് ജലസേചനത്തിന് ഉപയോഗിക്കുന്ന പദ്ധതി കരീപ്ര പഞ്ചായത്തിൽ നടപ്പാക്കാൻ 3 കോടി.

പ്രതീക്ഷയേകുന്ന പൊതു പദ്ധതികൾ

 നീണ്ടകര തുറമുഖത്ത് അടിസ്ഥാന സൗകര്യ വികസനം

 അഷ്ടമുടി കായലിൽ സർവീസിന് പുതിയ സോളാർ ബോട്ട്

 ടെക്കികൾക്ക് പ്രകൃതി രമണീയ സ്ഥലങ്ങളിൽ താമസിച്ച് തൊഴിൽ ചെയ്യാനുള്ള വർക്ക് പോഡ് പദ്ധതി

 മത്സ്യമേഖലയിലെ അടിസ്ഥാന സൗകര്യ വികസനം

 കയർ, കൈത്തറി മേഖലയ്ക്കായുള്ള പദ്ധതികൾ

 കെ.എസ്.ഇ.ബിയുടെ ഇ- വെഹിക്കിൾ ചാർജിംഗ് സ്റ്റേഷനുകൾ

 ജില്ലാ പൈതൃക മ്യൂസിയം

 നഗരവികസന പദ്ധതി

 കാർഷികോത്പന്ന വിപണന പദ്ധതി

കൊല്ലം ബീച്ച് ടൂറിസം വികസനം ₹10 കോടി ആശ്രാമം ഹെറിറ്റേജ് മേഖലയുടെ സൗന്ദര്യവത്കരണം ₹6 കോടി കൊല്ലം ടൂറിസം ഡെസ്റ്റിനേഷൻ വികസനം ₹5 കോടി കൊല്ലം തുറമുഖത്ത് ചരക്ക് ഗതാഗത,​ ടൂറിസം വികസനം ₹8 കോടി

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOLLAM, GENERL
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.