കൊല്ലം: നിരാലംബരായ വൃദ്ധർക്കു വേണ്ടി കൊല്ലം കോർപ്പറേഷനിലെ കരിക്കോട് ഡിവിഷനിൽ നിർമ്മിച്ച തറവാട് ഷെൽട്ടർ ഹോമിന്റെ പ്രവർത്തനോദ്ഘാടനം മേയർ പ്രസന്നഏണസ്റ്റ് നിർവ്വഹിച്ചു. ഡെപ്യൂട്ടി മേയർ കൊല്ലം മധു അദ്ധ്യക്ഷത വഹിച്ചു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ ഗീതാകുമാരി, എസ്. ജയൻ, യു. പവിത്ര, സജീവ് സോമൻ, സുജ കൃഷ്ണൻ, സവിതാദേവി, കൗൺസിൽ അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.
50 വയസ്സ് കഴിഞ്ഞ അശരണരായ 100 പേർക്ക് താമസിക്കാൻ സൗകര്യമുണ്ട്. ആദ്യ ഘട്ടത്തിൽ 70 പേരെ പ്രവേശിപ്പിക്കും. ആധുനിക സൗകര്യങ്ങളോടുകൂടിയ അടുക്കള, കക്കൂസ്, വലുതും ചെറുതുമായ 10 ഡോർമെറ്ററികൾ, ഓഫീസ്, ഡോക്ടർമാരുടെ മുറി, ഗസ്റ്റ് കം ഡൈനിംഗ് ഹാൾ, അഗ്നിസുരക്ഷാ സംവിധാനം, ബയോഗ്യാസ് പ്ലാൻറ് എന്നിവയുമുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |