കാട്ടാക്കട:കാട്ടാക്കട താലൂക്ക് എൻ.എസ്.എസ് കരയോഗ യൂണിയനിൽ വനിതാ സ്വയംസഹായ സംഘങ്ങളുടെ പ്രവർത്തനം ഊർജ്ജിതമാക്കുന്നതിനും ഒരു കരയോഗത്തിൽ ഒരു സംരംഭം തുടങ്ങുന്നതിനുമായുള്ള സംരംഭകത്വ അവബോധക്ലാസ് യൂണിയൻ പ്രസിഡന്റ് ബി.ചന്ദ്രശേഖരൻ നായർ ഉദ്ഘാടനം ചെയ്തു.വെള്ളനാട് ബ്ലോക്ക് വ്യവസായ വികസന ഓഫീസർ മധുലാൽ ശങ്കർ,ആര്യനാട് ധനലക്ഷ്മി ബാങ്ക് അസിസ്റ്റന്റ് മാനേജർ അഭിലാഷ് എന്നിവർ ക്ലാസ് നയിച്ചു.യൂണിയൻ വൈസ് പ്രസിഡന്റ് ഡി.ഗോപാലകൃഷ്ണൻ നായർ,യൂണിയൻ സെക്രട്ടറി ബി.എസ്.പ്രദീപ് കുമാർ,കമ്മിറ്റിയംഗങ്ങളായ ബി.ജയകുമാർ,എം.മഹേന്ദ്രൻ,എ.നാരായണൻ നായർ,എൻ.മണികണ്ഠൻ നായർ,കെ.മുരുകൻ നായർ,പി.വിവേകാനന്ദൻ നായർ,കെ.ഗംഗാധരൻ നായർ,എസ്.ശശിധരൻ നായർ,കെ.ശശികുമാരൻ നായർ,ജി.പുഷ്പസേനൻ നായർ,പി.പ്രവീൺ,പ്രതിനിധി സഭാംഗങ്ങളായ പി.ബാലചന്ദ്രൻ നായർ,ജി.പരമേശ്വരൻ നായർ,വി.ശ്രീകുമാരൻ നായർ,ഇൻസ്പെക്ടർ ആർ.വി.വിപിൻ,കരയോഗം ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |