SignIn
Kerala Kaumudi Online
Tuesday, 21 May 2024 3.26 PM IST

വഴിയോര വ്യാപാരി കൺവെൻഷൻ

convension
വഴിയോര സ്വയംതൊഴിൽസമിതി കൺവെൻഷൻ സി ഐ ടി യു ജില്ലാ സിക്രട്ടറി ഗിരികൃഷ്ണൻ ഉൽഘാടനം ചെയ്യുന്നു

കാഞ്ഞങ്ങാട്: വഴിയോര വ്യാപാര സ്വയം തൊഴിൽ സമിതി കാസർകോട് ജില്ലാ കൺവെൻഷൻ കോട്ടച്ചേരി ബാങ്ക് ഹാളിൽ സി.ഐ.ടി.യു ജില്ല സെക്രട്ടറി ഗിരി കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. വി.കെ.ടി.എഫ് സംസ്ഥാന ട്രഷറർ എം. ബാപ്പൂട്ടി സംഘടന റിപ്പോർട്ടും ജില്ലാ സെക്രട്ടറി എം.ആർ. ദിനേശൻ പ്രവർത്തനറിപ്പോർട്ടും അവതരിപ്പിച്ചു. പി. നാരായണൻ വരവ് ചിലവ് അവതരിപ്പിച്ചു. കാറ്റാടി കുമാരൻ, എം. കുഞ്ഞമ്പു, കെ.എം. കുഞ്ഞിക്കണ്ണൻ, ബാലകൃഷ്ണൻ മണിയാണി നീർച്ചാൽ, രഘുപതി, കെ. അഷറഫ് എന്നിവർ സംസാരിച്ചു. ജില്ലയിലെ മുഴുവൻ പഞ്ചാത്തുകളിലും വഴിയോര കച്ചവട സംരക്ഷണ നിയമം നടപ്പിലാക്കണമെന്നും ഒഴിപ്പിക്കൽ നടപടികൾ നിർത്തിവയ്ക്കണമെന്നും കൺവൻഷൻ അധികാരികളോട് പ്രമേയത്തിൽ ആവശ്യപ്പെട്ടു. ഇബ്രാഹിം പുത്തിഗെ അദ്ധ്യക്ഷത വഹിച്ചു. എ. നാരായണൻ സ്വാഗതം പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KASARGOD, CONVENTION
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.