തൃശൂർ: ഗവ. എൻജിനിയറിംഗ് കോളേജിൽ പാഠ്യ, പഠ്യേതര വിഷയങ്ങളിൽ കഴിഞ്ഞ വർഷം മികവ് പുലർത്തിയ വിദ്യാർത്ഥികൾക്കുള്ള പുരസ്കാരങ്ങൾ മെരിറ്റ് ഡേ 2024ൽ വച്ച് വിതരണം ചെയ്തു. കോളേജ് പ്രിൻസിപ്പൽ ഡോ. വി. ലിജോ ഉദ്ഘാടനം ചെയ്തു. പി.ടി.എ സെക്രട്ടറി ഡോ. പി.പി. ശിവൻ അദ്ധ്യക്ഷനായി. ഡീനുകളായ എ.ആർ. ജയൻ, ഡോ. എ. രമേഷ്, ജോയിന്റ് സെക്രട്ടറി അഡ്വ. അനിൽകുമാർ, കോളേജ് യൂണിയൻ വൈസ് ചെയർപേഴ്സൺ അശ്വതി മോഹൻ എന്നിവർ പ്രസംഗിച്ചു. പി.ടി.എ വൈസ് പ്രസിഡന്റ് സുരേഷ് ചന്ദ്രൻ സ്വാഗതവും കെ.എൻ. അജീഷ് നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |