SignIn
Kerala Kaumudi Online
Tuesday, 21 May 2024 2.46 PM IST

ചിറങ്ങരയിലെ റോഡ് താഴുന്ന സംഭവം: പരിഹരിക്കാൻ ദുരന്ത നിവാരണ അതോറിറ്റി

road
ജില്ലാ കളക്ടർ കൃഷ്ണ തേജ ദേശീയ പാത പരിശോധനയ്ക്ക് ചിറങ്ങരയിൽ എത്തിയപ്പോൾ

ചാലക്കുടി: ദേശീയ പാതയിൽ കൊരട്ടിയിലെ പൊങ്ങംചിറങ്ങര മേഖലയിൽ ടാറിംഗ് താഴുന്നു പോകുന്നത് പരിഹരിക്കാൻ ദുരന്ത നിവാരണ അതോറിറ്റിക്ക് നിർദ്ദേശം നൽകുമെന്ന് കളക്ടർ അറിയിച്ചു. അപകടാവസ്ഥ നേരിൽ കാണുന്നതിന് ജില്ലാ കളക്ടർ കൃഷ്ണ തേജ സംഭവ സ്ഥലത്തെത്തി. സനീഷ്‌കുമാർ ജോസഫ് എം.എൽ.എയുടെ അഭ്യർത്ഥന മാനിച്ചായിരുന്നു ജില്ലാ കളക്ടറുടെ സന്ദർശനം. പലയിടത്തും തോട് രൂപത്തിലാണ് റോഡ് താഴ്ന്ന് പോയത്. ഒരു കിലോ മീറ്റർ അകലെ പൊങ്ങം വരെ ഇത്തരത്തിൽ ചെറുതും വലുതുമായ നിരവധി തോടുകൾ രൂപം കൊണ്ടിട്ടുണ്ട്. ഒരുവർഷമായി ചെറിയ തോതിലായായിരുന്നു റോഡ് താഴ്ന്നു പോകുന്നതെങ്കിൽ ഇപ്പോൾ ഇതു വ്യാപകമായി. നിരവധി ഇരുചക്രവാഹന യാത്രക്കാരാണ് ഇവിടെ അപകടത്തിൽപ്പെടുന്നത്. വലിയ വാഹനങ്ങൾ ഈ ഭാഗത്ത് കയറിയാൽ നിയന്ത്രണം നഷ്ടമാകും. എം.എൽ.എ സനീഷ്‌കുമാർ ജോസഫ്, കൊരട്ടി പഞ്ചായത്ത് പ്രസിഡന്റ് പി.സി.ബിജു, ജില്ലാ പഞ്ചായത്തംഗം ലീലാ സുബ്രഹ്മണ്യൻ, ചാലക്കുടി തഹസിൽദാർ സി.എം.അബ്ദുൾ മജിദ് തുടങ്ങിയവർ സ്ഥലത്തെത്തിയിന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THRISSUR
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.