കൊച്ചി: കോർപ്പറേഷനിലെ ആയിരത്തോളം
ശുചീകരണ തൊഴിലാളികൾക്ക് യൂനിമണിയുടെ സി.എസ്.ആർ ഫണ്ട് ഉപയോഗിച്ച് ഓവർകോട്ടുകളും തൊഴിൽ വസ്ത്രങ്ങളും വിതരണം ചെയ്തു. എറണാകുളം ടൗൺഹാളിൽ നടന്ന ചടങ്ങിൽ മേയർ എം. അനിൽകുമാറും യൂനിമണി സി.ഇ.ഒയും ഡയറക്ടറുമായ സി.എ.ആർ. കൃഷ്ണനും ചേർന്ന് വിതരണോദ്ഘാടനം നിർവഹിച്ചു.
നഗരത്തിലെ തെരുവുകളുടെ വൃത്തിയും ശുചിത്വവും നിലനിറുത്താൻ അശ്രാന്ത പരിശ്രമം നടത്തുന്നവരുടെ സുരക്ഷയും ക്ഷേമവും വർദ്ധിപ്പിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് യൂനിമണി സി.ഇ.ഒ പറഞ്ഞു. ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ടി.കെ. അഷ്റഫ്, യൂനിമണി ചീഫ് ഫിനാൻഷ്യൽ ഓഫീസർ മനോജ് വി. മാത്യു തുടങ്ങിയവരും സംബന്ധിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |