SignIn
Kerala Kaumudi Online
Tuesday, 21 May 2024 8.43 PM IST

കെ.പി.എം.എസ് വാർഷിക പൊതുയോഗം

photo
കെ.പി.എം.എസ് കരുനാഗപ്പള്ളി താലൂക്ക് യൂണിയൻ വാർഷിക പൊതുയോഗം സംസ്ഥാന കമ്മിറ്റിഅംഗം കെ.മധു ഉദ്ഘാടനം ചെയ്യുന്നു

കരുനാഗപ്പള്ളി: ജാതി സെൻസസ് നടത്തി പട്ടികജാതി പട്ടികവർഗ്ഗവിഭാഗങ്ങളുടെ ഉദ്യോഗസംവരണം ഉയർത്തണമെന്ന് കെ.പി.എം.എസ് കരുനാഗപ്പള്ളി താലൂക്ക് യൂണിയൻ വാർഷിക പൊതുയോഗം സർക്കാരിനോട് ആവശ്യപ്പെട്ടു. സാമൂഹ്യമാദ്ധ്യമങ്ങളിലൂടെ ജാതി ആക്ഷേപം നടത്തിയ സത്യഭാമയുടെ പേരിൽ നിയമനടപടിയെടുക്കണമെന്നും എയ്ഡഡ് സ്​കൂൾ അദ്ധ്യാപക, അദ്ധ്യാപകേതര നിയമനങ്ങൾ പി.എസ്.സിയ്ക്ക് വിടണമെന്ന പ്രമേയവും യോഗം പാസാക്കി. യൂണിയൻ പ്രസിഡന്റ് ശശിമണപ്പള്ളിയുടെ അദ്ധ്യക്ഷതയിൽ കൂടിയ യോഗം സംസ്ഥാന കമ്മിറ്റിഅംഗം കെ.മധു ഉദ്ഘാടനം ചെയ്തു. യൂണിയൻ സെക്രട്ടറി വി.മാധവൻകുട്ടി ചന്ദ്രിമ റിപ്പോർട്ടും ട്രഷറർ പുഷ്പാംഗദൻ വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. ശാന്തമ്മയശോധരൻ, കെ.ജി.ശിവാനന്ദൻ, യശോധരൻ വെള്ളായണിപ്പാടം, സുരേന്ദ്രൻ അനന്താലയം, അശോകൻ തേവലക്കര, കെ.രാജൻ, അനിൽകുമാർ, രാധാമണി, മഹേഷ്,അരുൺ മണപ്പള്ളി എന്നിവർ സംസാരിച്ചു. ശശി മണപ്പള്ളി (പ്രസിഡന്റ്), വി.മാധവൻകുട്ടി ചന്ദ്രിമ (സെക്രട്ടറി), പുഷ്പാംഗദൻ(ട്രഷറർ) എന്നിവരെ ഭാരവാഹികളായി തിരഞ്ഞെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOLLAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.