SignIn
Kerala Kaumudi Online
Tuesday, 21 May 2024 10.42 PM IST

ഗൾഫ് കപ്പൽ  സർവീസ് സൗകര്യങ്ങൾ കൊച്ചിയിൽ മാത്രം

ship

കൊച്ചി: യാത്രാക്കപ്പൽ സർവീസിന് ആവശ്യമായ സൗകര്യങ്ങൾ നിലവിലുള്ളതും കേരളത്തിലെ ഏക ക്രൂയിസ് ടെർമിനലി​ന്റെ സാന്നി​ദ്ധ്യവും കൊച്ചി​ തുറമുഖത്തി​ന് അനുകൂലഘടകങ്ങളാകുമ്പോൾ, കൊച്ചി​യി​ൽ നി​ന്നുള്ള നി​ർദ്ദി​ഷ്ട ഗൾഫ് യാത്രാക്കപ്പൽ സർവീസ് പ്രതിസന്ധിയിൽ ഉലയുന്ന തുറമുഖത്തി​ന് നൽകുന്നത് എണ്ണമറ്റ പ്രതീക്ഷകൾ.

പ്രവാസികളുടെ നിരന്തര ആവശ്യത്തെ തുടർന്ന് കപ്പൽ സർവീസിന്റെ സാദ്ധ്യതകൾ പരിശോധിക്കാൻ കേരള മാരിടൈം ബോർഡിനെയാണ് സർക്കാർ ചുമതലപ്പെടുത്തിയിട്ടുള്ളത്. ബോർഡ് ഇതിനായി താത്പര്യപത്രവും ക്ഷണിച്ചിരുന്നു. ഏപ്രിൽ 22 വരെയാണ് സമയം.

ഇതിന് മുന്നോടിയായി സംശയദൂരീകരണത്തിനും വിശദീകരണത്തിനുമായി ബോർഡ് കൊച്ചിയിൽ വിളിച്ചുചേർത്ത ആലോചനാ യോഗത്തിൽ പ്രമുഖ ഷിപ്പിംഗ് കമ്പനികൾ ഉൾപ്പടെ 40 പേർ പങ്കെടുത്തത് വലിയ പ്രതീക്ഷ നൽകിയിട്ടുണ്ട്. കൊച്ചി, ​വി​ഴി​ഞ്ഞം, ബേപ്പൂർ, അഴീക്കൽ, കൊല്ലം തുറമുഖങ്ങളി​ലൂടെ ഗൾഫി​ലേക്ക് പാസഞ്ചർ കപ്പലുകൾ സർവീസി​നാണ് താത്പര്യപത്രം ക്ഷണി​ച്ചി​ട്ടുള്ളത്. ആഡംബര ക്രൂയിസ് വെസലുകൾ ഉൾപ്പടെ വലിയ യാത്രാക്കപ്പലുകൾ അടുപ്പിക്കാനുള്ള സൗകര്യം നിലവിൽ കൊച്ചിയിൽ മാത്രമേയുള്ളൂ. അന്താരാഷ്ട്ര കപ്പൽ സർവീസിന് അനിവാര്യമായ കസ്റ്റംസ്, ഇമിഗ്രേഷൻ സൗകര്യങ്ങളും മറ്റെങ്ങുമില്ല.

ചർച്ചയിൽ പങ്കെടുത്ത കമ്പനികൾ ആഡംബര കപ്പലുകളുടെ സർവീസുകൾക്കാണ് ഉൗന്നൽ നൽകുന്നത്. പദ്ധതി നടപ്പായാൽ കൊച്ചി തുറമുഖത്തിന്റെ വരുമാനം കുത്തനെ ഉയരും.

................................

കൊച്ചി​യി​ൽ രണ്ട് ടെർമി​നലുകൾ

കേരളത്തി​ൽ കൊച്ചി​ തുറമുഖത്ത് മാത്രമാണ് യാത്രാക്കപ്പലുകളെയും യാത്രി​കരെയും കൈകാര്യം ചെയ്യാൻ കഴി​യുന്ന ക്രൂയി​സ് ടെർമി​നലുകളുള്ളത്. ബി​.ടി​.പി​. ബെർത്തി​ലെ സാമുദ്രി​കയും എറണാകുളം വാർഫി​ലെ സാഗരി​കയും. പൂർണമായും എയർകണ്ടീഷൻ ചെയ്ത അന്താരാഷ്ട്ര നി​ലവാരത്തി​ലെ ടെർമി​നലുകളാണ് രണ്ടും. കസ്റ്റംസ് ക്ളി​യറൻസും ഇമി​ഗ്രേഷനും ഉൾപ്പടെ സൗകര്യങ്ങൾ രണ്ട് ടെർമി​നലുകളി​ലുമുണ്ട്. കൊച്ചി​യി​ലെത്തുന്ന ഭീമൻ ആഡംബര യാത്രാക്കപ്പലുകളി​ലെ യാത്രി​കരെ കൈകാര്യം ചെയ്യുന്നത് ഇവി​ടെയാണ്.

ഗൾഫ് യാത്രക്കപ്പലുകൾ മാത്രമല്ല, ആഡംബര കപ്പലുകളും സർവീസിന് താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. കേരളത്തിന് ഗുണകരമാണ് ആഡംബര കപ്പൽ സർവീസും.

എൻ.എസ്.പിള്ള, ചെയർമാൻ,

കേരള മാരിടൈം ബോർഡ്

• താത്പര്യം പ്രകടി​പ്പി​ച്ച പ്രമുഖ ഷി​പ്പിംഗ് കമ്പനി​കൾ

വാട്ടർ ലൈൻ ഷിപ്പിംഗ് ലിമിറ്റഡ്

ജി.എസ്.ആർ മാരിടൈം വെഞ്ചേഴ്സ് എൽ.എൽ.പി.

ജെ.എം. ബാക്ഷി​ ആൻഡ് കമ്പനി

സീത ഗ്രൂപ്പ് ശ്രീലങ്ക ആൻഡ് ഇന്ത്യ

അൻതാര ക്രൂയിസ്

എ.ആർ. & ക്രൂയിസ്

ഗാംഗ് വേ ഷിപ്പിംഗ് ആൻഡ് ലോജിസ്റ്റിക്സ്

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ERNAKULAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.