SignIn
Kerala Kaumudi Online
Tuesday, 21 May 2024 3.17 PM IST

സിവിജിൽ ആപ്പ്; ഇതുവരെ 3,142 പരാതികൾ

1

തൃശൂർ: തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനം സംബന്ധിച്ച് പൊതുജനങ്ങൾക്ക് പരാതി നൽകാവുന്ന സി- വിജിൽ ആപ്പ് വഴി മാർച്ച് 31 വരെ ലഭിച്ചത് 3142 പരാതികൾ. ഇതിൽ 2995 പരാതികൾ പരിഹരിച്ചു. കഴമ്പില്ലാത്ത 134 എണ്ണം തള്ളി. പൊതുഇടങ്ങളിൽ പോസ്റ്ററുകൾ, ബാനറുകൾ തുടങ്ങിയവ പ്രദർശിപ്പിച്ച് പ്രചാരണം നടത്തിയത് സംബന്ധിച്ചാണ് കൂടുതൽ പരാതികളും ലഭിച്ചത്.

ശരാശരി 40 മിനിറ്റിൽ തന്നെ പരാതികളിൽ നടപടി സ്വീകരിച്ചിട്ടുണ്ട്. കളക്ടറേറ്റിലെ ദുരന്തനിവാരണ അതോറിറ്റിയുടെ കോൺഫറൻസ് റൂമിനോട് ചേർന്നാണ് സി- വിജിൽ ആപ്പ് നിരീക്ഷണത്തിന് 24 മണിക്കൂറും കൺട്രോൾ റൂം പ്രവർത്തിക്കുന്നത്. പെരുമാറ്റച്ചട്ടലംഘനം ശ്രദ്ധയിൽപ്പെട്ടാൽ സി- വിജിൽ ആപ്ലിക്കേഷൻ മുഖേന ഫോട്ടോ/ വീഡിയോ എടുത്ത് അഞ്ചു മിനിറ്റിനകം അപ്‌ലോഡ് ചെയ്ത് പരാതി നൽകാം. 100 മിനിറ്റിനുള്ളിൽ നടപടിയെടുക്കും.

പരാതികൾ

  • ഏറ്റവും കൂടുതൽ: തൃശൂർ (558)
  • ഏറ്റവും കുറവ്: ചാലക്കുടി (60)

മറ്റ് മണ്ഡലങ്ങളിൽ പരാതികൾ

  • ഗുരുവായൂർ: 99
  • ചേലക്കര: 155
  • ഇരിങ്ങാലക്കുട: 221
  • കയ്പമംഗലം: 259
  • കൊടുങ്ങല്ലൂർ: 241
  • കുന്നംകുളം: 344
  • മണലൂർ: 204
  • നാട്ടിക: 299
  • ഒല്ലൂർ: 261
  • പുതുക്കാട്: 128
  • വടക്കാഞ്ചേരി: 166

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THRISSUR
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.