SignIn
Kerala Kaumudi Online
Tuesday, 21 May 2024 6.43 PM IST

കാർഷിക വിഭവങ്ങളുമായി സ്ഥാനാർത്ഥിക്ക് സ്വീകരണം

karshikam

തൃശൂർ : നെല്ലും കാർഷിക വിഭവങ്ങളുമായി വി.എസ്.സുനിൽ കുമാറിന് സ്വീകരണം. മണലൂർ നിയോജക മണ്ഡലത്തിലെ സ്വീകരണം ഇന്നലെ രാവിലെ അരിമ്പൂർ സെന്ററിലാണ് ആരംഭിച്ചത്. സി.പി.എം നേതാവ് ബേബി ജോൺ ഉദ്ഘാടനം ചെയ്തു. മുരളി പെരുനെല്ലി എം.എൽ.എ ഉൾപ്പെടെയുള്ള നേതാക്കളും പ്രവർത്തകരും പങ്കെടുത്തു. കണിക്കൊന്ന പൂക്കളും ചക്കയും മാങ്ങയും തേങ്ങയും പച്ചക്കറികളും പഴങ്ങളും നെല്ലും ഉൾപ്പെടെയുള്ള കാർഷിക വിഭവങ്ങളാണ് വിവിധ മേഖലകളിൽ സ്വീകരണത്തിന് സ്ഥാനാർത്ഥിക്ക് നൽകിയത്.

തൊയക്കാവ് സെന്റർ, വെണ്മേനാട് അമ്പലനട, വെളുത്തൂർ ചിത്ര സെന്റർ, മനക്കൊടി ആശാരിമൂല, പാടൂർ കൈതമുക്ക്, മുല്ലശ്ശേരി സെന്റർ, ആനക്കാട്, പറമ്പന്തളി ലക്ഷംവീട് കോളനി, മാമ ബസാർ, കാരമുക്ക് നാല്‌സെന്റ് റേഷൻകട ജംഗ്ഷൻ, പാലാഴി ബാങ്ക് സെന്റർ, പാല ബസാർ, കുട്ടമുഖം, എലവത്തൂർ, ചൊവ്വല്ലൂർപടി തിരിവ്, തൃത്തല്ലൂർ സെന്റർ, പെരുവല്ലൂർ സെന്റർ, ചൊവ്വല്ലൂർ സെന്റർ, നടുവിൽക്കര പുല്ലൻ സെന്റർ, മമ്മായി സെന്റർ എന്നിവിടങ്ങളിൽ പര്യടനം പൂർത്തിയാക്കി. ഉച്ചതിരിഞ്ഞ്, കൂനംമുച്ചി, പാറ സെന്റർ, മറ്റം സെന്റർ, കമ്പനി സെന്റർ, അബ്ദുൾ റഹിമാൻ പീടിക പരിസരം, ആളൂർ സെന്റർ, കാക്കശ്ശേരി അനശ്വര ക്ലബ്ബ് പരിസരം, പെരുമണ്ണ്, മത്തനങ്ങാടി, മണലി, വെട്ടുകാട് പ്രദേശങ്ങളിലും സ്വീകരണം നൽകി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THRISSUR, SUNIL
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.