SignIn
Kerala Kaumudi Online
Tuesday, 21 May 2024 4.36 PM IST

ശ്രീനാരായണ ധർമ്മ മീമാംസ പരിഷത്ത് 13ന്

കൊല്ലം: ഗുരുധർമ്മ പ്രചരണ സഭ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ശ്രീനാരായണ ധർമ്മ മീമാംസ പരിഷത്ത് 13ന് രാവിലെ 9 മുതൽ വൈകിട്ട് 5 വരെ വെളിയം സുബ്രഹ്മണ്യസ്വാമി ക്ഷേത്ര സന്നിധിയിൽ നടക്കും.

ശിവഗിരി ധർമ്മസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ ഉദ്ഘാടനം ചെയ്യും. സഭ ജില്ലാ പ്രസിഡന്റ് എം.എസ്.മണിലാൽ അദ്ധ്യക്ഷനാകും. സഭ രജിസ്ട്രാർ അഡ്വ. പി.എം.മധു മാധവൻ മുഖ്യപ്രഭാഷണം നടത്തും. സഭ സെക്രട്ടറി സ്വാമി അസംഗാനന്ദഗിരി ആചാര്യ പ്രഭാഷണം നടത്തും.

റവ. ഡോ. വൈ. ജോർജ്, തടിക്കാട് സായിദ് ഫൈസി, പുത്തൂർ ശോഭനൻ, ടി.കെ.സുധാകരൻ,
പിറവന്തൂർ രാജൻ, കുളത്തൂപ്പുഴ രാമകൃഷ്ണൻ, അഡ്വ. എം.പി.സുഗതൻ, ഓയൂർ സുരേഷ്,
സൗത്ത് ഇന്ത്യൻ ആർ.വിനോദ്, വി.എൻ.ഗുരുദാസ്, അഡ്വ. ഹരിലാൽ, കെ.ഹർഷകുമാർ എന്നിവർ സംസാരിക്കും.

സഭ ജില്ലാ സെക്രട്ടറി പന്മന സുന്ദരേശൻ സ്വാഗതവും ശബരിഗിരി ഗ്രൂപ്പ് ഒഫ് ഇൻസ്റ്റിറ്റ്യൂഷൻ ചെയർമാൻ ഡോ. വി.കെ.ജയകുമാർ നന്ദി പ്രസംഗവും സ്വാഗതസംഘം ജനറൽ കൺവീനർ കെ.ശശിധരൻ നന്ദിയും പറയും. ചടങ്ങിൽ ഡോ. വി.കെ.ജയകുമാറിനെ സ്വാമി ശുഭാംഗാനന്ദ ആദരിക്കും.
രാവിലെ 9ന് രജിസ്ട്രേഷൻ. 9.15ന് പതാക ഉയർത്തൽ. 10ന് ദാർശനിക സമ്മേളനം. 11.30ന് പരിഷത്ത് പഠന ക്ലാസ്. സ്വാമി അസംഗാനന്ദഗിരി ക്ളാസ് നയിക്കും. സ്വാഗതസംഘം ചെയർമാൻ വെൻചേമ്പ് മോഹൻദാസ് സ്വാഗതവും സഹദേവൻ ചെന്നാപ്പാറ നന്ദിയും പറയും.
ഉച്ചയ്ക്ക് 1ന് ഗുരുപൂജ. 2ന് നടക്കുന്ന ക്ളാസ് സഭ ആലപ്പുഴ മുൻ ജില്ലാ സെക്രട്ടറി കെ.ജി.കുഞ്ഞിക്കുട്ടൻ ചേർത്തല നയിക്കും. ദിലീപ് കുമാർ സ്വാഗതം പറയും. വൈകിട്ട് 3.15ന് നടക്കുന്ന ക്ളാസ് ധന്യ ബെൻസാൽ നയിക്കും. വിലാസിനി ദിലീപ് സ്വാഗതം പറയും. കൊട്ടാരക്കര മണ്ഡലം സെക്രട്ടറി ബി.ശിവരാജൻ നന്ദി പറയും.
4.15ന് സമാപന സമ്മേളനം കൊല്ലം രാമസ്വാമി മഠത്തിലെ സ്വാമി ദേവാത്മാനന്ദ ഉദ്ഘാടനം ചെയ്യും. വെഞ്ചേമ്പ് മോഹൻദാസ് അദ്ധ്യക്ഷനാകും. സ്വാമി. അസംഗനന്ദ ഗിരി മുഖ്യപ്രഭാഷണം നടത്തും. ജി.ജയപ്രകാശ്, അമൽരാജ്, ജി.ആർ.ശ്രീജ, എസ്.ശ്രീവിദ്യ, സുരേഷ് ബാബു, എസ്.അനിത, മഹീന്ദ്രൻ,
സുഭാഷിണി എന്നിവ സംസാരിക്കും. കെ ശശിധരൻ സ്വാഗതവും ആർ.രാധാകൃഷ്ണൻ നന്ദിയും പറയും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOLLAM, GENERL
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.