തൃശൂർ: പോയട്രി ഫൗണ്ടേഷൻ ഏർപ്പെടുത്തിയ പ്രഥമ കേസരി ബാലകൃഷ്ണപിള്ള സാഹിത്യ പുരസ്‌കാരം ഡോ.മുഞ്ഞിനാട് പത്മകുമാറിന്. കവിത, ജീവചരിത്രം, വിവർത്തനം, വിമർശനം മേഖലകളിൽ നൽകിയ സമഗ്രസംഭാവനകളെ മുൻനിർത്തിയാണ് പുരസ്‌കാരം. 22,222 രൂപയും പ്രശസ്തിപത്രവും മയൂരശിൽപ്പവുമടങ്ങുന്നതാണ് പുരസ്‌കാരം. 16ന് രാവിലെ പത്തിന് സാഹിത്യ അക്കാഡമി ചങ്ങമ്പുഴ ഹാളിൽ പോയട്രി ഫൗണ്ടേഷൻ ഉദ്ഘാടനവും പത്ത് കാവ്യസമാഹാരങ്ങളുടെ പ്രകാശനവും കവി രാവുണ്ണി നിർവഹിക്കും. തുടർന്ന് കാവ്യോത്സവം. ഉച്ചതിരിഞ്ഞ് സാംസ്‌കാരികസദസ് സാഹിത്യ അക്കാഡമി പ്രസിഡന്റ് സച്ചിദാനന്ദൻ ഉദ്ഘാടനവും പുരസ്‌കാരദാനവും നിർവഹിക്കും. ഡോ.രാവുണ്ണി അദ്ധ്യക്ഷനാകും. രാജീവ് ആലുങ്കൽ മുഖ്യപ്രഭാഷണം നടത്തും. എന്റെ കവിത എന്റെ ജീവിതം വിഷയത്തിൽ ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ പ്രസംഗിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |