തിരുവനന്തപുരം: പേരൂർക്കട ലാ കോളേജ് ലാ അക്കാഡമിയിൽ എസ്.എഫ്.ഐയും എ.ബി.വി.പിയും തമ്മിലുണ്ടായ സംഘർഷത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. അഞ്ച് എസ്.എഫ്.ഐ പ്രവർത്തകർക്കും മൂന്ന് എ.ബി.വി.പി പ്രവർത്തകർക്കുമാണ് പരിക്ക്.
എസ്.എഫ്.ഐ വഞ്ചിയൂർ ഏരിയാ കമ്മിറ്റി ഭാരവാഹിയും ലാ കോളേജ് അഞ്ചാം വർഷ വിദ്യാർത്ഥിയുമായ കൈലാസിന്റെ തലയ്‌ക്കേറ്റ പരിക്ക് ഗുരുതരമാണ്. എ.ബി.വി.പി യൂണിറ്റ് സെക്രട്ടറിയുടെ നട്ടെല്ലിനും പരിക്കുണ്ട്. ആഴ്ചകൾക്ക് മുമ്പ് എ.ബി.വി.പി സംസ്ഥാന സെക്രട്ടറി ഈശ്വരപ്രസാദിന് മർദ്ദനമേറ്റത്തിലെച്ചൊല്ലി ഇന്നലെ വൈകിട്ടാണ് സംഘർഷമുണ്ടായത്.
ഈശ്വരപ്രസാദിന്റെ നേതൃത്വത്തിലെത്തിയ സംഘം തങ്ങളുടെ പ്രവർത്തകരെ ആക്രമിക്കുകയായിരുന്നെന്ന് എസ്.എഫ്.ഐ നേതാക്കൾ ആരോപിച്ചു. പരിക്കേറ്റവരെ പേരൂർക്കട ആശുപത്രിയിലും മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. സംഭവത്തിൽ പേരൂർക്കട പൊലീസ് എ.ബി.വി.പി സംസ്ഥാന സെക്രട്ടറി ഇ.യു.ഈശ്വര പ്രസാദ്,പ്രവർത്തകരായ ശങ്കർ,ആകാശ് എന്നിവരുൾപ്പെട കണ്ടാലറിയാവുന്ന അഞ്ചുപേർക്കെതിരെ കേസെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |