തൃപ്പൂണിത്തുറ: തിലകൻ പൂത്തോട്ടയുടെ 7 നാടകങ്ങളുടെ സമാഹാരം 'കഞ്ഞി കുടിച്ചിട്ട് പോകാം" സംഗീത നാടക അക്കാഡമി സെക്രട്ടറി കരിവെള്ളൂർ മുരളി പൂത്തോട്ട ശ്രീനാരായണ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മാനേജർ എ.ഡി. ഉണ്ണിക്കൃഷ്ണന് കൈമാറി പ്രകാശനം ചെയ്തു. മണകുന്നം വില്ലേജ് ബാങ്ക് പ്രസിഡന്റ് കെ.ആർ .ബൈജു അദ്ധ്യക്ഷനായി. പ്രൊഫ. കെ.കെ. സുലോചന പുസ്തക പരിചയം നടത്തി. സിനിമ-നാടകനടൻ ചെമ്പിൽ അശോകൻ, ബിനുരാജ് കലാപീഠം,പറവൂർ രംഗനാഥൻ, എസ്.എ. ഗോപി, വി.ജി. രവീന്ദ്രൻ, ഡോ. പി.ആർ. റിഷിമോൻ, ഫ്രാൻസിസ് ഇരവേലി, ഡോ. വി.എം.രാമകൃഷ്ണൻ, എം.പി. ഷൈമോൻ, കെ.ജെ. ജിജു, വി.ആർ. മനോജ് തുടങ്ങിയവർ സംസാരിച്ചു. പൂത്തോട്ട ശ്രീനാരായണ ഗ്രന്ഥശാല ഗ്രാമഫോൺ പാട്ടുകൂട്ടത്തിന്റെ ഗാനസന്ധ്യ, 'കഞ്ഞി കുടിച്ചിട്ട് പോകാം" നാടകം എന്നിവ അരങ്ങേറി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |