ശ്രീകൃഷ്ണപുരം: ഹയർ സെക്കൻഡറി സ്‌കൂളിൽ വിദ്യാർത്ഥികൾ ഒരുക്കിയ 'വർണ രാമായണം' ചിത്രപരമ്പര ശ്രദ്ധേയമായി. സ്‌കൂളിലെ വരപ്പട ആർട്സ് ക്ലബ്ബ് രാമായണമാസത്തോട് അനുബന്ധിച്ച് എല്ലാവർഷവും രാമായണ ചിത്രലേഖനം സംഘടിപ്പിക്കാറുണ്ട്. ഏഴുപേർ ചേർന്ന് 33 വർണ ചിത്രങ്ങളിലൂടെയാണ് രാമായണ കഥ അവതരിപ്പിച്ചത്. യു.പി വിഭാഗം വിദ്യാർത്ഥികളായ എൻ.വി.അവന്തിക, എം.ആര്യ, ബി.സാധിക, സി.വി.ഉത്തര, നിപുൺ ശ്രീജയൻ, അഭിശ്രീ.പി.സതീഷ്, ടി.കെ.അദ്രിജ അശോക് എന്നിവർ ചേർന്നാണ് ഒരുമാസം നീണ്ടു നിന്ന രാമായണ ചിത്രകഥ വരച്ചത്. രാമായണത്തിലെ കഥാപാത്രങ്ങളുടെ മുഴുവൻ സവിശേഷതകളും വരകളിലൂടെ സന്ദർഭോചിതമായി വിദ്യാർത്ഥികൾ ആവിഷ്‌കരിച്ചിരിന്നു. ഈ ചിത്രങ്ങൾ വീഡിയോയായും ഡിജിറ്റൽ പുസ്തകമായും വിദ്യാർത്ഥികളിലേക്കും സമൂഹത്തിലേക്കും എത്തിക്കാനുള്ള പരിശ്രമത്തിലാണെന്ന് സ്‌കൂളിലെ ചിത്രകലാ അദ്ധ്യാപകനായ ടി.കെ.വിബിൻനാഥ് പറഞ്ഞു. ഇന്നും നാളെയും രാമായണം ചിത്ര പരമ്പരയുടെ പ്രദർശനം സ്‌കൂളിൽ നടക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |