വർക്കല: അങ്കണവാടി കുട്ടികളുടെ കൈയിൽ രാഖി ധരിപ്പിക്കാൻ ചൈൽഡ് ഡെവലപ്മെന്റ് പ്രോജക്ട് ഓഫീസർ നിർദ്ദേശം നൽകിയെന്നാരോപിച്ച് ഡി.വൈ.എഫ്.ഐ വർക്കല താലൂക്ക് ഓഫീസ് കെട്ടിടത്തിൽ പ്രവർത്തിക്കുന്ന സി.ഡി.പി ഓഫീസ് ഉപരോധിച്ചു. വിരമിച്ച സൈനിക, പൊലീസ് ഉദ്യേഗസ്ഥർക്ക് അയയ്ക്കേണ്ട പതാകയുമായി സാമ്യമുള്ള ഹാൻഡ് ബാൻഡ് അങ്കണവാടി ടീച്ചർമാരെ തെറ്റിദ്ധരിപ്പിച്ച് ആർ.എസ്.എസ് രാഷ്ട്രീയം നടപ്പിലാക്കുകയുമാണ് സി.ഡി.പി.ഒ ചെയ്തതെന്ന് ഡി.വൈ.എഫ്.ഐ വർക്കല ബ്ലോക്ക് കമ്മിറ്റി സെക്രട്ടറി ലെനിൻരാജ്, പ്രസിഡന്റ് എ. എസ്. ഷാഹിൻ, ട്രഷറർ മനുരാജ് .ആർ എന്നിവർ ആരോപിച്ചു. പ്രതിഷേധം ശക്തമായതോടെ പൊലീസ് പ്രവർത്തകരെ അറസ്റ്റ് ചെയ്ത് നീക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |