മൂവാറ്റുപുഴ: മൂവാറ്റുപുഴ നിർമ്മല മെഡിക്കൽ സെന്ററിലെ കാർഡിയോളജി വിഭാഗത്തിന്റെ നേതൃത്വത്തിൽ മൂവാറ്റുപുഴ കെ.എസ്.ആർ.ടി.സി ഡിപ്പോയിലേക്ക് ഹൃദയാഘാതത്തിനുള്ള പ്രാഥമിക ചികിത്സാ ഉപകരണം (എ.ഇ.ഡി.) കൈമാറി.
മൂവാറ്റുപുഴ തഹസിൽദാർ രഞ്ജിത് ജോർജ് മെഷീന്റെ സ്വിച്ച് ഓൺ കർമ്മം നിർവഹിച്ചു. ചടങ്ങിൽ ഹോസ്പിറ്റൽ അഡ്മിനിസ്ട്രേറ്റർ സിസ്റ്റർ ജെസി ജോസ് എ.ഇ.ഡി. ഉപകരണം കെ.എസ്.ആർ.ടി.സി. ഡിപ്പോ എ.ടി.ഒ. എൻ.പി. രാജേഷിന് കൈമാറി. കൂടാതെ, ഉപകരണത്തിന്റെ പ്രവർത്തനത്തെക്കുറിച്ച് ഇന്റർവെൻഷണൽ കാർഡിയോളജിസ്റ്റ് ഡോ. ജൂബിൽ പി. മാത്യു വിശദീകരണം നൽകി. ചടങ്ങിൽ കെ.എസ്.ആർ.ടി.സി. ഓഫീസ് സൂപ്രണ്ട് ഷെറി പി. ഖാദർ, ജനറൽ കൺട്രോളിംഗ് ഇൻസ്പെക്ടർ ഷാജിമോൻ, വെഹിക്കിൾ സൂപ്പർവൈസർ ഷോജി, ഹോസ്പിറ്റൽ ജനറൽ മാനേജർ പാട്രിക് എം. കല്ലട തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |