കോട്ടയം: 2031ൽ ഉന്നത വിദ്യാഭ്യാസ മേഖലയിൽ ഉണ്ടാകേണ്ട മാറ്റങ്ങളെക്കുറിച്ച് ആശയങ്ങൾ സമാഹരിക്കാൻ ഉന്നത വിദ്യാഭ്യാസ വകുപ്പ് സംഘടിപ്പിക്കുന്ന ഏകദിന സെമിനാർ നാളെ കോട്ടയത്തു നടക്കും. മാമ്മൻ മാപ്പിള ഹാൾ, ബി.സി.എം കോളജ്, ബസേലിയോസ് കോളജ് എന്നിവയാണ് വേദികൾ. വിഷൻ 2031; ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ ഭാവി ലക്ഷ്യങ്ങൾ എന്ന സെമിനാർ രാവിലെ 9.30ന് മാമ്മൻ മാപ്പിള ഹാളിൽ സഹകരണംതുറമുഖംദേവസ്വം വകുപ്പ് മന്ത്രി വി.എൻ. വാസവന്റെ അധ്യക്ഷതയിൽ ചേരുന്ന ചടങ്ങോടെ ആരംഭിക്കും. ഉന്നത വിദ്യാഭ്യാസവകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു സമീപന രേഖ അവതരിപ്പിക്കും. പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ഷർമിള മേരി ജോസഫ് എം.ജി സർവകലാശാലാ വൈസ് ചാൻസലർ ഡോ. സി.ടി. അരവിന്ദകുമാർ, കോളജ് വിദ്യാഭ്യാസ ഡയറക്ടർ കെ. സുധീർ എന്നിവർ സംസാരിക്കും. ഉന്നത വിദ്യാഭ്യാസ കൗൺസിൽ വൈസ് ചെയർമാൻ പ്രഫ. രാജൻ ഗുരുക്കളുടെ അധ്യക്ഷതയിൽ നടക്കുന്ന പ്ലീനറി സെഷനിൽ മുംബൈ ഐഐടിയിലെ എമറ്റിറ്റസ് പ്രഫസർ എൻ.വി. വർഗീസ്, പ്രഫ. ഗംഗൻ പ്രതാപ്, പ്രഫ. സജി ഗോപിനാഥ്, പ്രഫ. ശ്യാം ബി. മോഹൻ എന്നിവർ പ്രഭാഷണം നടത്തും. സെമിനാറിന്റെ ഭാഗമായി മാമ്മൻ മാപ്പിള ഹാൾ, ബി.സി.എം കോളജ്, ബസേലിയോസ് കോളജ് എന്നിവിടങ്ങളിലായി എട്ടു സമാന്തര സെഷനുകൾ നടക്കും. ഉച്ചകഴിഞ്ഞ് 2.30ന് പാനൽ ചർച്ചകളുടെ സംഗ്രഹം അവതരിപ്പിക്കും. ഉന്നത വിദ്യാഭ്യാസ കൗൺസിൽ മെംബർ സെക്രട്ടറി പ്രഫ. രാജൻ വർഗീസ് മോഡറേറ്ററാകും. 3.30ന് നടക്കുന്ന സമാപന ചടങ്ങിൽ മന്ത്രി. ഡോ. ആർ. ബിന്ദു അധ്യക്ഷത വഹിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |