ഇടുക്കി: കുടുംബശ്രീ ജില്ലാ മിഷൻ അഴുത, അടിമാലി ബ്ലോക്കുകളിൽ കമ്മ്യൂണിറ്റി കൗൺസിലർ തസ്തികയിലേക്ക് വനിതകളിൽനിന്ന് അപേക്ഷ ക്ഷണിച്ചു. കരാർ അടിസ്ഥാനത്തിലുള്ള നിയമനമാണിത്.ഒഴിവുകൾ: അഴുത ബ്ലോക്ക്: 2, അടിമാലി ബ്ലോക്ക്: 1.യോഗ്യത:എം.എസ്.ഡബ്ല്യു , എം.എ. സോഷ്യോളജി, എം.എ./എം.എസ്.സി. സൈക്കോളജി, വുമൺ സ്റ്റഡീസ് എന്നിവയിൽ ഏതെങ്കിലും ബിരുദാനന്തര ബിരുദം. കമ്പ്യൂട്ടർ പരിജ്ഞാനം നിർബന്ധം.പ്രായപരിധി: 25നും 45നും ഇടയിൽ. ഒഴിവുള്ള ബ്ലോക്കുകളിലെ സ്ഥിര താമസക്കാർക്ക് മുൻഗണന. കുടുംബശ്രീ അംഗങ്ങൾ/കുടുംബാംഗങ്ങൾ/ഓക്സിലറി ഗ്രൂപ്പ് അംഗങ്ങൾ എന്നിവർക്ക് മുൻഗണന ലഭിക്കുന്നതാണ്. അപേക്ഷയോടൊപ്പം ബയോഡേറ്റ, വിദ്യാഭ്യാസ യോഗ്യത, പ്രായം, അഡ്രസ്സ് പ്രൂഫ് എന്നിവ തെളിയിക്കുന്ന രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ ഉള്ളടക്കം ചെയ്യണം. മുൻഗണന തെളിയിക്കുന്ന രേഖകളും ചേർക്കണം. അപേക്ഷ അയൽക്കൂട്ടത്തിന്റെ സെക്രട്ടറി/പ്രസിഡന്റ്, എ.ഡി.എസ്. ചെയർപേഴ്സൻ/സെക്രട്ടറി, സി.ഡി.എസ്. ചെയർപേഴ്സൻ/സെക്രട്ടറി എന്നിവരുടെ സാക്ഷ്യപ്പെടുത്തൽ/മേലൊപ്പ് എന്നിവയോടെ ജില്ലാ മിഷൻ കോർഡിനേറ്റർക്ക് സമർപ്പിക്കണം.അസൽ സർട്ടിഫിക്കറ്റുകൾ സമർപ്പിക്കേണ്ടതില്ല.അപേക്ഷിക്കേണ്ട അവസാന തീയതി: 18 വൈകുന്നേരം 5 .വിലാസം:ജില്ലാ മിഷൻ കോഓർഡിനേറ്റർ, കുടുംബശ്രീ, സിവിൽ സ്റ്റേഷൻ, പൈനാവ് പി.ഒ, കുയിലിമല, ഇടുക്കി ജില്ല 685603.ഫോൺ:04862232223.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |