SignIn
Kerala Kaumudi Online
Sunday, 05 April 2026 5.39 AM IST

എസ്‌കലേറ വനിതോത്സവം നാളെ സമാപിക്കും

Increase Font Size Decrease Font Size Print Page

 വായ്പാവിതരണം ഇന്ന്

തിരുവനന്തപുരം: വനിതാവികസന കോർപ്പറേഷൻ കനകക്കുന്നിൽ സംഘടിപ്പിക്കുന്ന വനിതോത്സവം എസ്‌കലേറ 2026 നാളെ സമാപിക്കും. വനിതകളുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളിലെ അക്കാഡമിക് സെഷനുകൾ,രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 140ഓളം വനിതാ സംരംഭകർ അണിനിരക്കുന്ന ട്രേഡ് ഫെയർ,ഭക്ഷ്യമേള, കലാസാംസ്‌കാരിക പരിപാടികൾ എന്നിങ്ങനെ വിവിധ പരിപാടികളാണുള്ളത്.

എസ്‌കലേറയിൽ ഇന്ന് നാഷണൽ ബാക്വേഡ് ക്ലാസ് ഡെവലപ്‌മെന്റ് ആൻഡ് ഫിനാൻസ് കോർപ്പറേഷന്റെയും നാഷണൽ മൈനോറിറ്റി ഡെവലപ്‌മെന്റ് ആൻഡ് ഫിനാൻസ് കോർപ്പറേഷന്റെയും വായ്പകളെ സംബന്ധിച്ച അവബോധ ക്ലാസും വായ്പാമേളയും നടക്കും. കനകക്കുന്ന് കൊട്ടാരത്തിലെ പ്രഗതി ഹാളിൽ സംഘടിപ്പിക്കുന്ന മേള സെന്റർ ഫോർ ഡെവലപ്‌മെന്റ് സ്റ്റഡീസ് അസോസിയേറ്റ് ഫെലോ ഡോ.മൃദുൽ ഈപ്പൻ ഉദ്ഘാടനം ചെയ്യും. വനിതാ വികസന കോർപ്പറേഷൻ മാനേജിംഗ് ഡയറക്ടർ ബിന്ദു.വി.സി അദ്ധ്യക്ഷയാകുന്ന യോഗത്തിൽ സംസ്ഥാന പ്ലാനിംഗ് ബോർഡ് ഡീസെൻട്രലൈസ്ഡ് പ്ലാനിംഗ് ഡിവിഷൻ ചീഫ് ജോസഫൈൻ ജെ.മുഖ്യാതിഥിയാകും.

417 കുടുംബശ്രീ വനിതാ സംരംഭകർക്കായി ആകെ 3.96 കോടി രൂപയുടെ വായ്പയും വ്യക്തിഗത വനിതാ സംരംഭകർക്ക് 56.47 ലക്ഷം രൂപയുടെ വായ്പയും വിതരണം ചെയ്യും. വനിതാവികസന കോർപ്പറേഷൻ പുറത്തിറക്കുന്ന ലോൺ റിക്കവറി മാനുവലിന്റെ പ്രകാശനം ചടങ്ങിൽ ബിന്ദു വി.സി നിർവഹിക്കും.

TAGS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.