SignIn
Kerala Kaumudi Online
Wednesday, 20 May 2026 7.28 PM IST

അനധികൃത മദ്യവില്പന; യുവാവ് അറസ്റ്റിൽ

vineesh

കല്ലമ്പലം: നാവായിക്കുളത്ത് അനധികൃതമായി അമിത വിലയ്ക്ക് മദ്യവില്പന നടത്തിയയാൾ എക്സൈസ് പിടിയിൽ. കടബാട്ടുകോണം കാറ്റാടിമുക്ക് മഞ്ജിമയിൽ വിനീഷ് (39,വിഷ്ണു) ആണ് പിടിയിലായത്. തിരഞ്ഞെടുപ്പിന്റെ ഭാഗമായി നാവായിക്കുളം എക്സൈസ് സർക്കിൾ ഓഫീസർ നടത്തിയ പരിശോധനയിലാണ് പിടികൂടിയത്. സ്കൂട്ടറിൽ കൊണ്ടുപോകുകയായിരുന്ന 4ലിറ്റർ മദ്യവും സ്കൂട്ടറും എക്സൈസ് പിടിച്ചെടുത്തു.

എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ബി.വിഷ്ണു,അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ബിനു,പ്രിവന്റീവ് ഓഫീസർ മഞ്ജുനാഥ്,സി.ഇ.ഒമാരായ പ്രവീൺ,സമവർണൻ,ഗിരീശൻ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.അവധി ദിവസങ്ങളിലടക്കം മദ്യം ആവശ്യക്കാർക്ക് വീടുകളിലെത്തിച്ചുകൊടുത്ത് അമിത വില ഈടാക്കുന്നതായി പ്രതി സമ്മതിച്ചു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.വരും ദിവസങ്ങളിൽ നാവായിക്കുളം കല്ലമ്പലം മേഖലയിൽ പരിശോധന ശക്തമാക്കുമെന്ന് സി.ഐ വിഷ്ണു പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, THIRUVANANTHAPURAM, LOCAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY