
കുട്ടനാട് : നെൽകർഷകരോട് കേന്ദ്ര സർക്കാർ കാണിക്കുന്ന അവഗണനയിൽ പ്രതിഷേധിച്ച് കേരള കർഷക സംഘം ആലപ്പുഴ ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ രാമങ്കരിയിൽ സംഘടിപ്പിച്ച കർഷക സത്യാഗ്രഹം സംസ്ഥാന പ്രസിഡന്റ് എം വിജയകുമാർ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ജി.ഹരിശങ്കർ അദ്ധ്യക്ഷനായി. സി.പി.എം ജില്ലാ സെക്രട്ടറി ആർ.നാസർ, കിസാൻസഭ കേന്ദ്ര കമ്മറ്റി അംഗം ജി.വേണുഗോപാൽ, എം.എൽ.എ.മാരായ തോമസ് കെ.തോമസ് , എച്ച്.സലാം പി.പി.ചിത്തരഞ്ജൻ എന്നിവർ പ്രസംഗിച്ചു ശ്രികുമാർ ഉണ്ണിത്താൻ സ്വാഗതവും പ്രസാദ് ബാലകൃഷ്ണൻ നന്ദിയും പറഞ്ഞു
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |