
കോട്ടയം: കുണ്ടും കുഴിയും എന്ന് മാറുമെന്നാണ് സ്റ്റാൻഡിലെത്തുന്നവർ ചോദിക്കുന്നത്. പ്രതിദിനം ആയിരക്കണക്കിന് ആളുകൾ വന്നുപോകുന്ന സ്റ്റാൻഡിലാണ് ദുരിതം. പുതിയ ബസ് സ്റ്റാൻഡ് കെട്ടിടവും കാത്തിരിപ്പു കേന്ദ്രവും വാഗ്ദാനം മാത്രമായി തുടരുകയാണ്. രണ്ട് വർഷം മുൻപാണ് തിരുനക്കര ബസ് സ്റ്റാൻഡും ഷോപ്പിംഗ് കോംപ്ലക്‌സും പൊളിച്ചത്. തുടർന്ന് ബസ് ബേയും സ്റ്റാൻഡും ഇല്ലായിരുന്നു. നിരന്തരമുണ്ടായ പരാതികളും പ്രതിഷേധങ്ങൾക്കും ഒടുവിലാണ് സ്വകാര്യ വ്യക്തിയുടെ സഹായത്തോടെ താൽക്കാലിക കാത്തിരിപ്പ് കേന്ദ്രം നിർമ്മിച്ചത്. നിരവധി വർഷങ്ങളായി ടാറിംഗ് മുടങ്ങിയിരുന്ന സ്റ്റാൻഡിൽ അറ്റകുറ്റപ്പണികൾ മാത്രമാണ് ചെയ്തിരുന്നത്. കോൺക്രീറ്റ് കമ്പികൾ ഉൾപ്പെടെ ഇവിടെ ഉയർന്നു നിൽക്കുന്ന സ്ഥിതിയാണ്. പുതിയ ബഡ്ജറ്റിൽ പദ്ധതി വന്നതല്ലാതെ നാളിതുവരെ നടപടികളില്ല.
കണ്ണിൽ പൊടിയിടാൻ
മക്കടിക്കൽ
നഗരസഭ നടപടി സ്വീകരിച്ചില്ല
യുദ്ധകാല അടിസ്ഥാനത്തിൽ ടാർ ചെയ്യുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും നഗരസഭ നടപടി സ്വീകരിച്ചില്ല. പ്രദേശത്തെ കുഴികളിൽ വീണ് യാത്രക്കാർക്ക് പരിക്കേൽക്കുകയും വാഹനങ്ങൾക്ക് തകരാർ സംഭവിക്കുകയും ചെയ്‌തോടെ ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ കുഴിയടക്കാൻ തയ്യാറാവുകയായിരുന്നു. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വന്നതോടെ ടാറിംഗ് നീളുകയായിരുന്നെന്നാണ് അധികൃതരുടെ വാദം. കടുത്ത വേനലിൽപൊടി ശല്ല്യത്താൽ വലയുകയാണ് സ്റ്റാൻഡിലെത്തുന്ന യാത്രക്കാർ. വാഹനങ്ങൾ കയറിയിറങ്ങുന്ന ബസ് ബേയിൽ ടാറിംഗ് നടക്കാത്തതുമൂലം ഡ്രൈവർമാർക്കും യാത്രക്കാർക്കും വൻ ദുരിതമാണ്.
പെരുമാറ്റച്ചട്ടത്തിന്റെ പേരിൽ....
കുണ്ടും കുഴിയുമായി കിടക്കുന്ന ഇവിടെ രണ്ടാഴ്ച മുമ്പ് ഏതാനും കുഴികൾ അടച്ചെങ്കിലും ഇനിയും അടയ്ക്കാൻ നിരവധി കുഴികളാണുള്ളത്. അതേസമയം, അടിയന്തര സ്വഭാവമുള്ള കാര്യങ്ങൾ ചട്ടത്തിന്റെ പരിധിയിൽ വരില്ലെങ്കിലും ടാറിംഗ് നടത്താൻ ബന്ധപ്പെട്ടവർ തയ്യാറായില്ല. കോടിമത രണ്ടാം പാലം ഉൾപ്പെടെ നിരവധി പാലങ്ങളുടെ നിർമ്മാണ പ്രവർത്തനങ്ങളും അനുബന്ധ പ്രവർത്തനങ്ങളും പെരുമാറ്റച്ചട്ടം വന്നതിനുശേഷം തടസമില്ലാതെ നടക്കുന്നതിനിടെയാണ് തിരുനക്കരയിൽ മാത്രം ചട്ടത്തിന്റെ പേര് പറഞ്ഞ് നിർമ്മാണം നിർത്തിവച്ചത്.
വേനൽക്കാല മഴയും കാലവർഷവും അധികം വൈകാതെ എത്തും. ഇതോടെ, നിർമ്മാണ പ്രവർത്തനങ്ങൾ സ്തംഭിക്കുകയും ചെയ്യും. മഴ ശക്തമാകും മുൻപ് ടാറിംഗ് നടത്തണ. (പൊതുജനങ്ങൾ)
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |