മമ്മൂട്ടി നായകനായെത്തുന്ന തമിഴ് ചിത്രം പേരൻപിന് പിന്നാലെ യാത്രയുടെ ട്രെയിലറും പുറത്തിറക്കി. ഒരിടവേളക്ക് ശേഷം മമ്മൂട്ടി തെലുങ്കിലേക്ക് തിരിച്ചെത്തിയ ചിത്രം കൂടിയാണ് യാത്ര. 'യദുഗുരി സന്ദിന്തി രാജശേഖര റെഡ്ഢി' അഥവാ 'വൈ.എസ്.ആർ' എന്ന കോൺഗ്രസ് നേതാവിന്റെ ജീവിത കഥയാണ് ചിത്രമാകുന്നത്. വൈ എസ് ആർ ആയി മമ്മൂക്കയെത്തുമ്പോൾ പ്രതീക്ഷകൾ ഏറെയാണ്. മമ്മൂട്ടിയുടെ ഫേസ്ബുക്കിലൂടെയാണ് ട്രെയിലർ പുറത്തിറക്കിയത്.
പേൻപ് പോലെ തന്നെ വമ്പൻ റിലീസായി തന്നെയാകും യാത്രയും തീയേറ്ററുകളിലെത്തുക.
ആന്ധ്രാപ്രദേശിലെ എക്കാലത്തെയും മികച്ച രാഷ്ട്രീയ നേതാവായിരുന്നു വൈ.എസ.ആർ. അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതത്തിലെ തന്നെ പ്രധാന ഘട്ടങ്ങളിലൂടെയാണ് ചിത്രം സഞ്ചരിക്കുക. അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതത്തിലെ ഏറ്റവും വലിയ മുന്നേറ്റമായിരുന്നു 2003ലെ പദയാത്ര. ഇലക്ഷൻ പ്രമാണിച്ച് നടത്തിയ പദയാത്ര 1475കി.മീ ആയിരുന്നു. ഇത്തരത്തിലെ മികച്ച പ്രകടനങ്ങളിലൂടെ ജനങ്ങളുടെ പ്രതിനിധിയായി തിരഞ്ഞെടുക്കപ്പെട്ട വൈ.എസ്.ആർ ആന്ധ്രയുടെ ഏറ്റവും പ്രിയപ്പെട്ട നേതാവ് കൂടിയാണ്. തെലുങ്ക് പതിപ്പിന് പുറമെ ചിത്രം തമിഴിലും പുറത്തിറങ്ങുമെന്നാണ് റിപ്പോർട്ടുകൾ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |