
നെടുമങ്ങാട്: വീട്ടിനുള്ളിൽ കഞ്ചാവ് സൂക്ഷിച്ചയാൾ പൊലീസ് പിടിയിൽ.അരുവിക്കര കൊക്കോതമംഗലം മുണ്ടേല ഭാർഗവി വിലാസത്തിൽ മഹേഷിനെയാണ് (39) അരുവിക്കര പൊലീസ് അറസ്റ്റ് ചെയ്തത്.പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പ്രതിയുടെ വീട്ടിൽ ഇന്നലെ പുലർച്ചെ 4ന് നടത്തിയ പരിശോധനയിൽ 15കിലോ ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു.പ്രതിയെ ചോദ്യം ചെയ്തപ്പോൾ ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ ഈ കേസുമായി ബന്ധപ്പെട്ട് ഇന്നോവ കാറുമായി രണ്ടുപേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്ന് അരുവിക്കര പൊലീസ് പറഞ്ഞു.പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |