SignIn
Kerala Kaumudi Online
Monday, 23 February 2026 5.05 AM IST

യുവാക്കളെ മർദ്ദിച്ച പ്രതി കീഴടങ്ങി

Increase Font Size Decrease Font Size Print Page

arrested

കല്ലമ്പലം :രാത്രി കടയ്ക്ക് സമീപം നിന്ന സുഹൃത്തുക്കളായ യുവാക്കളെ യാതൊരു പ്രകോപനവുമില്ലാതെ മർദ്ദിച്ച സംഭവത്തിൽ പ്രതി പൊലീസിൽ കീഴടങ്ങി. ചെമ്മരുതി പറകുന്ന് ദീപു ഭവനിൽ ദിനു ആണ് സംഭവം 3 ദിവസം പിന്നിടുമ്പോൾ പൊലീസിൽ കീഴടങ്ങിയത്. പറകുന്ന് വിളയിൽ വീട്ടിൽ ഷിജു,നാവായിക്കുളം ഉത്രം വീട്ടിൽ ഹേമന്ദ് എന്നിവർക്കാണ് മർദ്ദനമേറ്റത്. കഴിഞ്ഞ 5 ന് രാത്രി 9.45 ന് മുത്താന പണയിൽ ദുർഗാ ദേവി ക്ഷേത്രത്തിന് സമീപത്തായിരുന്നു സംഭവം.

ഷിജുവും ഹേമന്ദും സമീപത്തെ കലുങ്കിൽ ഇരിക്കുമ്പോൾ പ്രതി ബൈക്കിലെത്തി അസഭ്യം പറഞ്ഞതായാണ് പരാതി. അസഭ്യം ഒഴിവാക്കാൻ യുവാക്കൾ ആവശ്യപ്പെട്ടപ്പോൾ ആൾ വെട്ടുകത്തി എടുത്ത് ഷിജുവിന്റെ തലയ്ക്കും മുഖത്തും വെട്ടി . തുടർന്ന് ഹേമന്ദിന്റെ കയ്യിലും കഴുത്തിലും തലയ്ക്കും വെട്ടിയശേഷം സ്ഥലം വിട്ടു. പരിക്കേറ്റ യുവാക്കൾ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. പ്രതിയുടെ സുഹൃത്തുകളായ ഷിജു,ഹേമന്ദ് എന്നിവർ ഇപ്പോൾ അടുപ്പം കാണിക്കാത്തതാണ് അക്രമിക്കാൻ കാരണം എന്ന് പ്രതി സമ്മതിച്ചതായി പൊലീസ് പറഞ്ഞു. പ്രതിയെ റിമാൻഡ്‌ ചെയ്തു.

TAGS: CASE DIARY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.