SignIn
Kerala Kaumudi Online
Wednesday, 22 May 2024 6.49 PM IST

വിദ്യാർത്ഥികൾ മൂല്യങ്ങൾക്ക് വില കല്പിക്കണം:ഗവർണർ

governor

തൃശൂർ: ധാർമ്മിക മൂല്യങ്ങളിൽ അധിഷ്ഠിതമാകണം വിദ്യാർത്ഥികളുടെ അഭിരുചികളും താൽപ്പര്യങ്ങളുമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ആരോഗ്യ ശാസ്ത്ര സർവകലാശാലയുടെ ബിരുദദാനം നിർവഹിക്കുകയായിരുന്നു ഗവർണർ. വിദ്യാർത്ഥികളെടുത്ത പ്രതിജ്ഞ സ്വകാര്യ, ഔദ്യോഗിക ജീവിതത്തിന് വഴികാട്ടിയാകണം.

മോഡേൺ മെഡിസിൻ, ഡെന്റൽ സയൻസ്, ആയുർവേദം, ഹോമിയോപ്പതി, ഫാർമസ്യൂട്ടിക്കൽ സയൻസ്, നഴ്‌സിംഗ്, സിദ്ധ, യുനാനി, അലൈഡ് ഹെൽത്ത് സയൻസ് എന്നീ വിഭാഗങ്ങളിൽ പഠനം പൂർത്തിയാക്കിയ 10,591 പേർക്കാണ് ബിരുദ സർട്ടിഫിക്കറ്റ് നൽകുന്നത്.

ബിരുദാനന്തര ബിരുദം, പി.ജി ഡിപ്ലോമ, പി.എച്ച്.ഡി നേടിയ 1932 പേർക്കും സർട്ടിഫിക്കറ്റ് വിതരണം ചെയ്യുന്നുണ്ട്. പ്രഥമ കെ.യു.എച്ച്.എസ് ഡോ.ശോഭ സുന്ദരേശ്വരൻ അക്കാഡമിക് എക്‌സലൻസ് ഇൻ ഓർത്തോഡോന്റിക്‌സ് എൻഡോവ്‌മെന്റ് അവാർഡ് നേടിയ മൂവാറ്റുപുഴ അന്നൂർ ഡെന്റൽ കോളേജിലെ രേണു ജഗനെയും ബിരുദ പരീക്ഷകളിൽ ഒന്നാം റാങ്ക് നേടിയവരെയും ഗവർണർ കാഷ് അവാർഡും ഫലകവും നൽകി ആദരിച്ചു. പ്രൊ വൈസ് ചാൻസലർ ഡോ.സി.പി.വിജയൻ അദ്ധ്യക്ഷനായി. സർവകലാശാലാ വൈസ് ചാൻസലർ പ്രൊഫ.ഡോ.മോഹനൻ കുന്നുമ്മൽ, രജിസ്ട്രാർ ഡോ.എ.കെ.മനോജ്കുമാർ, പരീക്ഷാ കൺട്രോളർ ഡോ.എസ്.അനിൽകുമാർ തുടങ്ങിയവർ പങ്കെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: GOVERNOR
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.