SignIn
Kerala Kaumudi Online
Friday, 02 October 2026 7.48 PM IST

64ാം പിറന്നാൾ, മോഹൻ ലാലിന് ആശംസാ പെരുമഴ

lal

തിരുവനന്തപുരം: 64-ാം പിറന്നാൾ ദിനമായ ഇന്നലെ മോഹൻലാൽ ചെന്നൈയിലെ വീട്ടിൽ ചെലവഴിച്ചു. വീട്ടുകാർക്കൊപ്പം കേക്ക് മുറിച്ചു. മറ്റ് ആഘോഷങ്ങളൊഴിവാക്കി. അതേസമയം ആരാധകർ താരരാജാവിന്റെ പിറന്നാൾ ആഘോഷമാക്കി. മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെ ആശംസ നേർന്നു.

പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന എമ്പുരാന്റെ മാസ് ലുക്ക് എഫ്.ബി, ഇൻസ്റ്റഗ്രാം പേജുകളിലൂടെ ഇന്നലെ മോഹൻലാൽ പുറത്തുവിട്ടു. പോസ്റ്ററിനു താഴെ പിറന്നാൾ ആശംസകളുടെ കുത്തൊഴുക്കായി. ലാലേട്ടൻ ആവേശമാണ്, അദ്ഭുതമാണ് എന്നു തുടങ്ങുന്ന കമന്റുകൾ.

മെഗാഹിറ്റ് ലൂസിഫറിന്റെ രണ്ടാം ഭാഗമാണ് എമ്പുരാൻ. സ്റ്റീഫൻ നെടുമ്പള്ളിയുടെ മറ്റൊരു മുഖമായ ഖുറേഷി അബ്രാം എന്ന ഹാഷ്‌ടാഗോടു കൂടിയാണ് പുതിയ പോസ്റ്റർ. വെളുത്ത വസ്ത്രമായിരുന്നു ലൂസിഫറിനെങ്കിൽ ബ്ലാക്ക് ഗെറ്റപ്പിലാണ് എമ്പുരാനെത്തുന്നത്.

ലൊക്കേഷനിൽ ഇന്ന് ആഘോഷം;

കാത്തിരിപ്പുണ്ട് ശോഭന

തരുൺ മൂർത്തിയുടെ ചിത്രത്തിലെ തൊടുപുഴയിലെ ലൊക്കേഷനിൽ മോഹൻലാൽ ഇന്ന് വീണ്ടും ജോയിൻ ചെയ്യും. പിറന്നാൾ ആഘോഷമൊരുക്കി വരവേൽക്കാനാണ് നിർമ്മാതാവ് ര‌ഞ്ജിത്ത് ഉൾപ്പെടെ അണിയറ പ്രവർത്തകരുടെ പ്ലാൻ. ഏറെക്കാലത്തിനു ശേഷം ലാലിന്റെ നായികയായി ശോഭന എത്തുന്ന ചിത്രമാണ്. ശോഭനയുടെ സീനുകളുടെ ചിത്രീകരണം ഇന്നലെ പൂർത്തിയായെങ്കിലും ചെന്നൈയിലേക്ക് മടങ്ങിയില്ല. ഇന്ന് ലാലിന്റെ പിറന്നാൾ കേക്ക് മുറിച്ച ശേഷമായിരിക്കും മടക്കം. ലാലിനൊപ്പമുള്ള ചിത്രം പങ്കുവച്ചാണ് ശോഭന സമൂഹമാദ്ധ്യമത്തിലൂടെ ഇന്നലെ പിറന്നാൾ ആശംസ നേർന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: MOHANLAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA