കൊൽക്കത്ത: പശ്ചിമ ബംഗാൾ ഗവർണർക്കെതിരായ ലൈംഗികാരോപണത്തിന്റെ പശ്ചാത്തലത്തിൽ രാജ്ഭവൻ സി.സി.ടിവി ദൃശ്യങ്ങൾ പരസ്യപ്പെടുത്തിയതിലൂടെ തന്റെ സ്വകാര്യത ലംഘിച്ചെന്ന് പരാതിക്കാരി. തന്റെ അനുമതിയില്ലാതെയാണ് ദൃശ്യങ്ങൾ പുറത്തുവിട്ടതെന്നും അവർ പറഞ്ഞു. പൊതുജനങ്ങളെ കാണിച്ച ദൃശ്യങ്ങൾ കഴിഞ്ഞദിവസം പൊലീസിനും രാജ്ഭവൻ കൈമാറി. ഈ സംഭവത്തിലും ഗവർണർ പ്രതിയാണ്. നിരപരാധിയാണെങ്കിൽ എന്തുകൊണ്ട് ഗവർണർ പൊലീസ് അന്വേഷണത്തെ ഭയപ്പെടുന്നെന്നും അവർ ചോദിച്ചു. സി.സി.ടിവി ദൃശ്യങ്ങൾ പുറത്തുവിടാൻ പരാതിക്കാരി വെല്ലുവിളിച്ചെന്ന് രാജ്ഭവൻ വൃത്തങ്ങൾ പ്രതികരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |